അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയോട് അനുബന്ധിച്ച് ക്ഷേത്രങ്ങളും തീർത്ഥാടന കേന്ദ്രങ്ങളും ശുചീകരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ഏറ്റെടുത്ത് കേന്ദ്രമന്ത്രി വി. മുരളീധരനും. ഉഴമലയ്ക്കൽ ലക്ഷ്മി മംഗലം ഭഗവതി ക്ഷേത്രത്തിൽ എത്തിയാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് വി. മുരളീധരൻ നേതൃത്വം നൽകിയത്. രാഷ്ട്രീയം മാറ്റി വച്ച് ശ്രീരാമ പ്രാണപ്രതിഷ്ഠാ ചടങ്ങിനായി എല്ലാവരും ഭക്തിയോടും വ്രതാനുഷ്ഠാനങ്ങളോടും തയാറെടുക്കണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
FLASHNEWS