മുഖ്യമന്ത്രിക്കെതിരെ ലൈംഗീകാരോപണവുമായി ബിജു രാധാകൃഷ്ണന്‍


മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ലൈംഗീകാകരോപണവുമായി സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍ രംഗത്ത്. ഉമ്മന്‍ചാണ്ടിയും ടീം സോളാര്‍ ഉടമ സരിതയും തമ്മില്‍ ശാരീരിക ബന്ധമുണ്ടായിരുന്നുവെന്ന് ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷന് മൊഴി കൊടുത്തു. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ ഷിബു ബേബി ജോണ്‍. എ.പി അനില്‍ കുമാര്‍, ഹൈബി ഈഡന്‍ എം.എല്‍.എ., ആര്യാടന്‍ ഷൗക്കത്ത്, അനില്‍കുമാറിന്റെ പി.എ. നസറുള്ള എന്നിവരും സരിതയെ ലൈംഗികമായി ഉപയോഗിച്ചുവെന്നും ബിജു മൊഴി നല്‍കി. ഇതിന്റെ ദൃശ്യങ്ങള്‍ സരിത റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിരുന്നു. ഇത് താന്‍ കണ്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദൃശ്യങ്ങള്‍ തനിക്ക് പോലും വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല. മുഖ്യമന്ത്രി ഒഴികെയുള്ള അഞ്ച് പേരുടെ ദൃശ്യങ്ങള്‍ താന്‍ മുഖ്യമന്ത്രിയെ കാണിച്ചിട്ടുണ്ടെന്നും ബിജു രാധാകൃഷ്ണ്‍ മൊഴി നല്‍കി. കമ്മീഷന്‍ ആവശ്യപ്പെടുകയാണെങ്കില്‍ ദൃശ്യങ്ങള്‍ കമ്മീഷന് മുന്നില്‍ ഹാജരാക്കാമെന്നും ബിജു അറിയിച്ചു.രാവിലെ മുഖ്യമന്ത്രിയ്ക്ക് അഞ്ചരക്കോടി കോഴ കൊടുത്തതായി ബിജു രാധകൃഷ്ണന്‍ കമ്മീഷനെ അറിയിച്ചിരുന്നു. മൂന്ന് തവണയായാണ് ഇത് കൈമാറിയത്. എറണകാളും ഗസ്റ്റ് ഹൗസില്‍ വച്ചാണ് ചര്‍ച്ചകള്‍ നടന്നത്. പണം കൈമാറിയത് സലീം രാജ്് പറഞ്ഞതനുസരിച്ചാണ്. പാലക്കാട് കിന്‍ഫ്രയില്‍ 70 ഏക്കര്‍ ഭൂമി നല്‍കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 40 ലക്ഷം ജോപ്പനും ജിക്കുവും വശം കൈമാറി. ടീം സോളാറിന്റെ വളര്‍ച്ചയില്‍ മുഖ്യന് കൃത്യമായ പങ്കുണ്ടെന്നും ബിജു അറിയിച്ചു.