‘ഉടുമ്പ് ‘ പ്രദര്‍ശനത്തിനൊരുങ്ങുന്നു

പുതിയ ത്രില്ലര്‍ ചിത്രം ‘ഉടുമ്പ് ‘ പ്രദര്‍ശനത്തിനൊരുങ്ങുന്നു.കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ചിത്രത്തില്‍ സെന്തില്‍ കൃഷ്ണ, ഹരീഷ് പേരടി, അലന്‍സിയര്‍, സാജല്‍ സുദര്‍ശന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. പൂജ അവധിക്ക് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.

തിയേറ്ററുകള്‍ ഒക്ടോബറില്‍ തുറക്കുമെന്ന് സര്‍കാര്‍ സൂചന നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് പൂജ അവധിക്ക് ഉടുമ്ബ് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 200ല്‍ അധികം തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും. ആഞ്ജലീന, യാമി സോന എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

ധര്‍മജന്‍ ബോള്‍ഗാട്ടി, മന്‍രാജ്, മുഹമ്മദ് ഫൈസല്‍, വി കെ ബൈജു, ജിബിന്‍ സാഹിബ്, എന്‍ എം ബാദുഷ, എല്‍ദോ ടി ടി, ശ്രേയ അയ്യര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. 24 മോഷന്‍ ഫിലിംസും കെ റ്റി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. മോളിവുഡില്‍ ആദ്യമായി റിലീസിന് മുമ്ബ് തന്നെ മറ്റ് ഇന്‍ഡ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റവകാശം കരസ്ഥമാക്കിയ ചിത്രമാണ് ഉടുമ്പ് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *