പുതുപ്പള്ളിയിൽ യു.ഡി.എഫിന് തകർപ്പൻ വിജയമുണ്ടാകും;പി.എം.എ സലാം


പുതുപ്പള്ളിയിൽ യു.ഡി.എഫിന് തകർപ്പൻ വിജയമുണ്ടാകുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. ലീഗ് നേതാക്കളെല്ലാം പ്രചാരണത്തിൽ സജീവമായിരുന്നു.
എൽ.ഡി.എഫ് ദുർഭരണത്തിനെതിരെ ജനം വിധിയെഴുതും. ഗവൺമെന്റിന്റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പ് എന്ന പ്രസ്താവന മുഖ്യമന്ത്രി അംഗീകരിക്കണമെന്നും പി.എം.എ സലാം പറഞ്ഞു.
മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരമായ ഖാഇദെ മില്ലത്ത് സെന്റർ നിർമാണ ഫണ്ട് സമാഹരണത്തിൽ വീഴ്ച വരുത്തിയ മണ്ഡലം കമ്മിറ്റികൾക്കെതിരെ കർശന നടപടിയുണ്ടാകും. ക്വാട്ട പൂർത്തിയാക്കാത്തവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും.എഴ് ദിവസത്തിനകം മറുപടി നൽകണം.


കൊല്ലം, തൃശൂർ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകൾ ക്വാട്ട പൂർത്തിയാക്കിയിട്ടില്ല. മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ, നിലമ്പൂർ മണ്ഡലങ്ങൾ ക്വാട്ട പൂർത്തിയാക്കിയിട്ടില്ലെന്നും പി.എം.എ സലാം പറഞ്ഞു.പുതുപ്പള്ളി മണ്ഡലത്തില്‍ യുഡിഎഫിന് വിസ്മയിപ്പിക്കുന്ന ഭൂരിപക്ഷമുണ്ടാകുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പുതുപ്പള്ളിയില്‍ യുഡിഎഫിന് തകര്‍പ്പന്‍ ജയം ഉണ്ടാകും. റെക്കോഡ് ഭൂരിപക്ഷം ഉണ്ടാകും. എല്‍ഡിഎഫ് പോലും ഇപ്പോള്‍ ഭൂരിപക്ഷത്തെ പറ്റിയാണ് ചര്‍ച്ച ചെയ്യുന്നതെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.




Sharing is Caring