യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിങ്കളാഴ്ച ജില്ലയില്‍ പര്യടനം നടത്തും.10.45-ന് നോര്‍ത്ത് നിയോജകമണ്ഡലം സ്ഥാനാര്‍ഥി അഡ്വ. പി.എം. സുരേഷ്ബാബുവിന്റെ പര്യടന പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 11.30- ‘സ്മാര്‍ട്ട് കുന്ദമംഗലം ഒരു ചുവടുവെപ്പ്’ ജനകീയ സംവാദത്തില്‍ അദ്ദേഹം പങ്കെടുക്കും. 2.30-ന് കൊടുവള്ളി നിയോജക മണ്ഡലത്തിലെ ഓമശ്ശേരിയിലും 3.30-ന് നടുവണ്ണൂരിലും 4.30-ന് കക്കട്ടിലിലും വൈകിട്ട് അഞ്ചിന്നാദാപുരത്തും ആറിന് കൊയിലാണ്ടിയിലും ഏഴിന് കക്കോടിയിലും എട്ടിന് മുഖദാര്‍ ബീച്ചിലും ഒമ്പതിന് രാമനാട്ടുകരയിലും സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രി പ്രസംഗിക്കും.













