സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിൽ പ്രതിഷേധം കടുപ്പിച്ച് യുഡിഎഫ്

രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിൽ പ്രതിഷേധം കടുപ്പിച്ച് യുഡിഎഫ്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമരം ഉദ്ഘാടനം ചെയ്തു. സമരവുമായി എത്തിയ പ്രവർത്തകർ സെക്രട്ടറിയേറ്റിലെത്തിയ ജീവനക്കാരുടെ തടഞ്ഞു. പോലീസ് പ്രവർത്തകരെ തടഞ്ഞത് സംഘർഷത്തിന് കാരണമായി. സർക്കാരിനെതിരായ ജനവികാരം ആളിക്കത്തിക്കാൻ സമരത്തിലൂടെ കഴിയുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.

നികുതി വർധനവും എ.ഐ ക്യാമറ ഇടപാട് വിവാദവും ഉൾപ്പെടെയുള്ള വിഷയങ്ങളാണ് പ്രധാനമായും ഉയർത്തി കാണിച്ചത്. സെക്രട്ടറിയേറ്റ് പൂർണ്ണമായും വളഞ്ഞ് നടത്തിയ സമരത്തിൽ സർക്കാരിനെതിരായ കുറ്റപത്രം പ്രതിപക്ഷം വായിച്ചു. 40% കമ്മീഷൻ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന പുതിയ പ്രചരണ തന്ത്രത്തിനും യു.ഡി.എഫ് തുടക്കം കുറച്ചു.സമീപകാലത്തെങ്ങും സെക്രട്ടറിയേറ്റ് പരിസരം കാണാത്ത ജനസഞ്ചയം ഒഴുകിയെത്തി. കറ്റോൺമെന്റ് ഗേറ്റ് ഒഴികെയുള്ള മുഴുവൻ ഗേറ്റുകളിലും പ്രവർത്തകരാൽ നിറഞ്ഞു. കോൺഗ്രസിന് പുറമേ ഘടകകക്ഷികളുടെ പങ്കാളിത്തവും ഉറപ്പിക്കാനുമായി.

ആരോപണങ്ങളുമായി പ്രത്യാരോപണങ്ങളുമായി നിന്നിരുന്ന നേതാക്കന്മാരെയും ഒറ്റ വേദിയിൽ അണിനിരത്തിയതും നേട്ടമായി. രാവിലെ 5. 30ന് തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകർ സമരത്തിന് തുടക്കം കുറിച്ചു. പിന്നാലെ പ്രവർത്തകർ വിവിധ ജില്ലകളിൽ നിന്ന് എത്തിയതോടെ സെക്രട്ടറിയേറ്റ് പരിസരം സമരചൂടറിഞ്ഞു. സോളാർ സമരകാലത്ത് എൽഡിഎഫ് നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധത്തിന് എൽഡിഎഫ് നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധത്തിന് സമാനമായ പ്രതിഷേധം സംഘടിപിക്കാൻ യു.ഡി.എഫിന് കഴിഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *