ഉടൽ ഈ കാലത്ത് പറയേണ്ട കഥ തന്നെയാണ്;ഇന്ദ്രൻസ്

ഇന്ദ്രൻസ്, ദുർഗ കൃഷ്ണ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം ഉടലിന്റെ ട്രെയ്‌ലർ പുറത്തു വന്നതിനു പിന്നാലെ. സോഷ്യൽ മീഡിയായിൽ ശ്രദ്ധ നേടുന്നത് ഇന്ദ്രൻസിന്റെ ഫേസ്ബുക്കിൽ പോസ്റ്റാണ്. ഓരോ ചിത്രങ്ങളിലും അഭിനയം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന താരം ഉടൽ ഈ കാലത്ത് പറയേണ്ട കഥ തന്നെയാണ് എന്നാണ് പറയുന്നത്.,

ഇത്തിരിപ്പോന്ന തന്നെക്കൊണ്ട് രണ്ടാഴ്ച്ചയിലേറെയാണ് മാഫിയ ശശി സാർ ആക്ഷൻ രംഗങ്ങൾ ചെയ്യിപ്പിച്ചത്. ഷൂട്ടിംഗിനിടയിൽ ഉടനീളം അടികൊണ്ട് വശം കെട്ട സിനിമയാണ് ഉടലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ദ്രൻസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ശ്രീ ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ സാർ നിർമിച്ച ഉടൽ സിനിമയുടെ പ്രീമിയർ ഷോയ്ക്ക് ലഭിക്കുന്ന നല്ല പ്രതികരണങ്ങൾക്ക് നന്ദി. വ്യത്യസ്തമായ പ്രമേയങ്ങളെ നമ്മുടെ പ്രേക്ഷകർ എന്നും ഹൃദയപൂർവ്വം സ്വീകരിച്ചിട്ടുണ്ട്. സംവിധായകൻ രതീഷ് രഘുനന്ദൻ ഈ കഥ എന്നോട് പറയുമ്പോൾത്തന്നെ എന്റെ കഥാപാത്രത്തിന്റെ സാധ്യതയും വെല്ലുവിളിയും മനസിലായിരുന്നു.

പറഞ്ഞതിനേക്കാൾ മനോഹരമായി രതീഷ് അത് ചിത്രീകരിച്ചിട്ടുണ്ട്. ഉടൽ ഈ കാലത്ത് പറയേണ്ട കഥ തന്നെയാണ്. നമ്മുടെ സിനിമയിൽ അത്ര പരിചിതമല്ലാത്ത വിഷയമാണ് ചിത്രം കൈകാര്യം ചെയ്തിരിക്കുന്നത്. ഷൂട്ടിംഗിനിടയിൽ ഉടനീളം അടികൊണ്ട് വശം കെട്ട സിനിമയാണ് ഉടൽ. ഇത്തിരിപ്പോന്ന എന്നെക്കൊണ്ട് രണ്ടാഴ്ച്ചയിലേറെയാണ് മാഫിയ ശശി സാർ ആക്ഷൻ രംഗങ്ങൾ ചെയ്യിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *