സാമന്ത കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം യശോദയുടെ സെന്‍സറിങ് പൂര്‍ത്തിയായി. ചിത്രത്തിന് യു/എ സെര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്കിയിരിക്കുന്നത്.
ചിത്രം നവംബര്‍ 11 ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി നടന്‍ ഉണ്ണി മുകുന്ദനും എത്തിയിട്ടുണ്ട്. ചിത്രം അഞ്ച് ഭാഷകളിലായി പാന്‍ ഇന്ത്യ ചിത്രമായി ആണ് തീയേറ്ററുകളില്‍ എത്തുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. ത്രില്ലര്‍ വിഭാഗത്തിലെത്തുന്ന ചിത്രമാണ് യശോദ. സാമന്തയുടെ മാസ് ആക്ഷന്‍ സ്വീക്വന്‍സുകളോടെയാണ് ചിത്രം എത്തുന്നത്. പ്രേക്ഷകര്‍ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് യശോദ.

തിയേറ്ററുകളെ ഇളക്കിമറിക്കാന്‍ പോകുന്ന കഥയും ആക്ഷന്‍, ഇമോഷന്‍, ത്രില്ലിങ് രംഗങ്ങളും ചിത്രത്തിന്‍റെ ട്രെയിലറില്‍ ഉണ്ടായിരുന്നു. യശോദയുടെ ആക്ഷന്‍ കൊറിയോഗ്രാഫര്‍ യാനിക്ക് ബെന്‍ സാമന്തയുടെ ഹൈ-വോള്‍ട്ടേജ് ഫൈറ്റുകളും സ്റ്റണ്ടുകളും നിര്‍മ്മിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. സാമന്തയുടെ സമര്‍പ്പണം വളരെ സന്തോഷിപ്പിച്ചു. അവരുടെ ഇച്ഛാശക്തിയാണ് മുഴുവന്‍ സീക്വന്‍സുകളും ത്രില്ലിങ് ആക്കിയതെന്ന് ഹോളിവുഡ് സ്റ്റണ്ട് കൊറിയോഗ്രാഫര്‍ യാനിക്ക് ബെന്‍ പറഞ്ഞു. ‘ഫാമിലി മാന്‍ 2’ എന്ന വെബ് സീരീസില്‍ യാനിക്ക് ബെന്‍ മുമ്ബ് സാമന്തയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.
അതിനിടെ ചിത്രത്തിന്‍റെ ഡിജിറ്റല്‍ അവകാശങ്ങള്‍ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈം വീഡിയോ നേടിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് തീയേറ്ററുകളില്‍ റിലീസ് ചെയ്തതിന് ഒരു മാസത്തിന് ശേഷം മാത്രമേ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ എത്തുകയുള്ളൂ. വാടക അമ്മയായ യശോദയായിട്ടാണ് സാമന്ത ചിത്രത്തില്‍ എത്തുന്നത്. ശ്രീദേവി മൂവീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവലെങ്ക കൃഷ്ണ പ്രസാദ് നിര്‍മ്മിച്ച ചിത്രം ഹരിയും ഹരീഷും ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്.
ചിത്രം ഒരു ന്യൂജെന്‍ ആക്ഷന്‍ ത്രില്ലറാണെന്നും പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഘടകങ്ങളോട് കൂടിയ നിഗൂഢതയും വികാരങ്ങളും സമതുലിതമാക്കിയിരിക്കുന്നതാണെന്നും ചിത്രത്തിനെ കുറിച്ച് നിര്‍മ്മാതാവ് ശിവലേങ്ക കൃഷ്ണ പ്രസാദ് പറഞ്ഞിരുന്നു. സാമന്ത, ഉണ്ണി മുകുന്ദന്‍ എന്നിവരെ കൂടാതെ വരലക്ഷ്മി ശരത്കുമാര്‍, റാവു രമേഷ്, മുരളി ശര്‍മ്മ, സമ്ബത്ത് രാജ്, ശത്രു, മധുരിമ, കല്‍പിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശര്‍മ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പുളഗം ചിന്നരായ, ഡോ. ചള്ള ഭാഗ്യലക്ഷ്മി എന്നിവരുടേതാണ് സംഭാഷണം. മണിശര്‍മ്മ സംഗീതസംവിധാനവും എം. സുകുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. വരികള്‍: ചന്ദ്രബോസ്, രാമജോഗയ്യ ശാസ്ത്രി. ക്രിയേറ്റീവ് ഡയറക്ടര്‍: ഹേമാംബര്‍ ജാസ്തി. കല: അശോക്. സംഘട്ടനം: വെങ്കട്ട്, യാനിക് ബെന്‍, എഡിറ്റര്‍: മാര്‍ത്താണ്ഡം. കെ വെങ്കിടേഷ്. ലൈന്‍ പ്രൊഡ്യൂസര്‍: വിദ്യ ശിവലെങ്ക. സഹനിര്‍മ്മാതാവ്: ചിന്ത ഗോപാലകൃഷ്ണ റെഡ്ഡി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: രവികുമാര്‍ ജിപി, രാജ സെന്തില്‍. പി ആര്‍ ഒ : ആതിര ദില്‍ജിത്ത്.












