ഗെയിൽ പൈപ്​ലൈൻ ചോർന്ന്​ ബംഗളൂരുവിലെ രണ്ടു​ വീടുകളിൽ തീപിടിത്തം

ഗെയിൽ പൈപ്​ലൈൻ ചോർന്ന്​ ബംഗളൂരുവിലെ രണ്ടു​ വീടുകളിൽ തീപിടിത്തം, രണ്ടു​ സ്ത്രീകൾക്ക്​ പരിക്കേറ്റു. വ്യാഴാഴ്ച രാവിലെയാണ്​ എച്ച്​.എസ്​.ആർ ലേഔട്ടിലെ രണ്ടു വീടുകളിലെ അടുക്കളയിൽ തീ ഉണ്ടായത്​.എച്ച്​.എസ്​.ആർ ലേഔട്ടിലെ സെവൻത്​ ഫേസിൽ ബാംഗ്ലൂർ വാട്ടർ സ​പ്ലൈ ആൻഡ്​ സീവേജ്​ ബോർഡിന്‍റെ അഴുക്കുചാൽ പണികൾ നടന്നിരുന്നു.

വ്യാഴാഴ്ച രാവിലെ ഒമ്പതിനും 9.30നും ഇടയിലായിരുന്നു ഇത്​. പണിക്കിടെയാണ്​ ഗെയിലിന്‍റെ വാതക വിതരണ പൈപ്പിന്​ കേടുപാട്​ ഉണ്ടായതെന്ന്​ പൊലീസ്​ പറഞ്ഞു. ​സംഭവം അധികൃതരോട്​ പറയാതെ തൊഴിലാളികൾ കേടുപാടുണ്ടായ പൈപ്പ്​ മണ്ണുകൊണ്ട് മൂടുകയായിരുന്നു. ഇതിനെ തുടർന്നാണ്​ വാതകം ചോർന്നതും അടുക്കളകളിൽ തീ ഉണ്ടായതും. പരിക്കേറ്റ സ്ത്രീകൾ ചികിത്സയിലാണ്​.

തീ​പി​ടി​ത്ത​ത്തി​ൽ വീ​ടു​ക​ളു​ടെ ജ​ന​ലു​ക​ള​ട​ക്കം ക​ത്തി. അ​ക​ത്തെ സാ​മ​ഗ്രി​ക​ളും ന​ശി​ച്ചി​ട്ടു​ണ്ട്. വിദഗ്ധസംഘം ചോർച്ച അടച്ചു. അഴുക്കുചാൽ പണി ഏറ്റെടുത്ത കരാറുകാരനെതിരെ പൊലീസ്​ കേസെടുത്തിട്ടുണ്ട്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *