മുൻ ലിവർപൂൾ സ്‌ട്രൈക്കർ റോബർട്ടോ ഫിർമിനോ സൗദി പ്രോ ലീഗിലേക്കുള്ള നീക്കം പൂർത്തിയാക്കിയതോടെ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ഇത്തരത്തിൽ ഉള്ള കൂടുവിട്ട് കൂടുമാറ്റത്തിൽ ആശങ്ക പ്രകടിപ്പിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൗദി പ്രവേശനത്തിന് പിന്നാലെ കൂടുതൽ താരങ്ങൾ ഇത്തരം തീരുമാനം എടുക്കുന്നത് പണം മോഹിച്ചിട്ട് മാത്രമാണെന്നാണ് ആരോപണം ഇപ്പോൾ ശക്തമാണ്.അൽ-അഹ്‌ലിയുമായി ഒരു കരാർ ഒപ്പിടാൻ ഫിർമിനോ ഒരുങ്ങുകയാണ്.
ഫാബ്രിസിയോ റൊമാനോ പറയുന്നതനുസരിച്ച്, ഈ വേനൽക്കാലത്ത് ലിവർപൂളുമായുള്ള കരാർ അവസാനിച്ച 31-കാരൻ മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവെക്കുകയും അവിടെ മുൻ ചെൽസി ഗോൾകീപ്പർ എഡ്വാർഡ് മെൻഡിക്കൊപ്പം ചേരുകയും ചെയ്യും.കളിക്കാരെ ചേരാൻ പ്രേരിപ്പിക്കാൻ സൗദി അറേബ്യൻ ലീഗിന് അതിരുകടന്ന ഓഫറുകൾ നൽകുന്നതിൽ ആരാധകർ ആശങ്കാകുലരായിരുന്നു. ചില ആരാധകരുടെ പ്രതികരണങ്ങളിൽ നിന്ന് അത് വ്യക്തമായി മനസിലാകും.

പണം എന്ന ഘടകം മാത്രം നോക്കിയാണ് റൊണാൾഡോ സൗദിയിലേക്ക് പോയതെന്നും ആരാധകർ പറയുന്നു. 36 ആം വയസിൽ റൊണാൾഡോ എടുത്ത ഈ തീരുമാനം ഇപ്പോൾ ഉള്ള യുവതലമുറ എടുക്കുന്നു. അതിന് കാരണം പണം വേണമെന്നുള്ള ആർത്തിയാണെന്നും പറയുന്നു.സൗദി ലീഗ് പോലുള്ളവ ബാൻ ചെയ്യണം എന്ന അഭിപ്രായവും ആരാധകർ പറയുന്നു. യാതൊരു ഉപകാരവും ഇല്ലാത്ത ഇത്തരം ലീഗുകൾ യഥാർത്ഥ ഫുട്‍ബോൾ സൗന്ദര്യം നശിപ്പിക്കും എന്ന അഭിപ്രായവുമുണ്ട്.













