ട്വീറ്റ്‌ഡെക്ക് ഇനി വെരിഫൈഡ് ഉപഭോക്താക്കള്‍ക്ക് മാത്രമെന്ന് അറിയിച്ച് ട്വിറ്റര്‍


ട്വീറ്റ്‌ഡെക്ക് ഇനി വെരിഫൈഡ് ഉപഭോക്താക്കള്‍ക്ക് മാത്രമെന്ന് അറിയിച്ച് ട്വിറ്റര്‍. 30 ദിവസത്തിനുള്ളില്‍ മാറ്റം പ്രാബല്യത്തില്‍ വരുമെന്ന് കമ്പനി അറിയിച്ചു.ഇതുവരെ എല്ലാ ഉപഭോക്താക്കള്‍ക്കും ട്വീറ്റ്‌ഡെക്ക് സൗജന്യമായിരുന്നു. പിന്തുടരുന്ന ആളുകളുടെ പോസ്റ്റുകള്‍ എളുപ്പത്തില്‍ കാണാന്‍ ട്വീറ്റ്‌ഡെക്ക് സഹായിക്കുന്നു. ട്വിറ്ററിന്റെ ഈ സേവനം നിരവധി കമ്പനികളാണ് ഉപയോഗിച്ച് വരുന്നത്. ട്വീറ്റ്‌ഡെക്കിന് പണം ഈടാക്കാനുള്ള നീക്കം പരസ്യ വരുമാനം നിലനിര്‍ത്താന്‍ പാടുപെടുന്ന ട്വിറ്ററിന് സഹായമായേക്കും.




Sharing is Caring