റിലീസിനൊരുങ്ങുന്ന ഹോളിവുഡ് ചിത്രം ‘ബാര്‍ബി’ വിയറ്റ്‌നാമില്‍ നിരോധിച്ചു


റിലീസിനൊരുങ്ങുന്ന ഹോളിവുഡ് ചിത്രം ‘ബാര്‍ബി’ വിയറ്റ്‌നാമില്‍ നിരോധിച്ചു. ഒമ്പത് ഡാഷ് ലൈന്‍ മാപ്പ് കാണിച്ചതാണ് വിയറ്റ്‌നാം, ചിത്രം നിരോധിക്കാനുള്ള കാരണം. ദക്ഷിണ ചൈനാ കടലിന് മേലുള്ള ചൈനയുടെ അധിനിവേശ രേഖകളാണ് മാപ്പില്‍ കാണിക്കുന്നത്.ബ്രൂണെ, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ്, തായ്‌വാന്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങളുടെ പ്രത്യേക സാമ്പത്തിക മേഖല എന്നറിയപ്പെടുന്നിടത്താണ് ചൈന അധിനിവേശം നടത്തിയിരിക്കുന്നത്. ഇത് തങ്ങളുടെ പരമാധികാരം ലംഘിക്കുന്നതാണെന്നാണ് വിയറ്റ്‌നാം വിശ്വസിക്കുന്നത്.


വാര്‍ണര്‍ ബ്രോസിന്റെ ബാര്‍ബി വിയറ്റ്‌നാമിലെ എല്ലാ പ്രദേശങ്ങളിലും നിരോധിച്ചിരിക്കുകയാണ്. ജൂലൈ 21നാണ് വിയറ്റ്‌നാമില്‍ ചിത്രം റിലീസ് ചെയ്യാനിരുന്നത്.ദേശീയ ഫിലിം ഇവാലുവേഷന്‍ കൗണ്‍സിലാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് സാംസ്‌കാരിക, കായിക, ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള വിയറ്റ്‌നാം സിനിമാ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ വി കിന്‍ തന്‍ ഇന്ന് പറഞ്ഞു. ചൈനയുടെ വാദങ്ങളെ ശക്തമായി എതിര്‍ക്കുന്ന അയല്‍രാജ്യങ്ങളില്‍ ഒന്നാണ് വിയറ്റ്‌നാം. ഈ രാജ്യങ്ങള്‍ക്ക് ചൈനയുടേതുമായി കിടപിടിക്കുന്ന തരത്തിലുള്ള പ്രദേശിക അവകാശവാദങ്ങളുണ്ട്.




Sharing is Caring