വാഷിംഗ്ടണ്‍ : ചൈന യു.എസിനെതിരെ യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് റിപ്പബ്ലിക്കൻ പാര്‍ട്ടി നേതാവും ഇന്ത്യൻ വംശജയുമായ നിക്കി ഹേലി.കഴിഞ്ഞ ദിവസം ഒരു ടെലിവിഷൻ അഭിമുഖത്തിനിടെ സംസാരിക്കുകയായിരുന്നു അവര്‍. ചൈന അവരുടെ സൈനിക ശക്തി വര്‍ദ്ധിപ്പിക്കുമ്ബോള്‍ ജോ ബൈഡൻ ഭരണകൂടം അതിനെ പ്രതിരോധിക്കാൻ മതിയായ ഒന്നും ചെയ്യുന്നില്ലെന്നും നിക്കി കുറ്റപ്പെടുത്തി.
ലോകത്തെ ഏറ്റവും വലിയ നാവിക സേനയാണ് ഇപ്പോള്‍ ചൈനയ്ക്കുള്ളത്. അവര്‍ ഹൈപ്പര്‍ സോണിക് മിസൈലുകള്‍ വികസിപ്പിച്ച് തുടങ്ങി.സൈബര്‍, നിര്‍മ്മിതബുദ്ധി, ബഹിരാകാശം തുടങ്ങിയ വിവിധ കാര്യങ്ങളില്‍ ചൈനീസ് മിലിട്ടറി യു.എസിനേക്കാള്‍ മുന്നിലാണ്. സാമ്ബത്തികമായും സൈനികമായുമുള്ള ചൈനയുടെ വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും നിക്കി കൂട്ടിച്ചേര്‍ത്തു. 2024 – യു.എസ് പ്രസിഡൻഷ്യല്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായ റിപ്പബ്ലിക്കൻ പാര്‍ട്ടി പ്രൈമറിയില്‍ നിക്കി മത്സരിക്കുന്നുണ്ട്. സൗത്ത് കാരലൈന മുൻ ഗവര്‍ണറും യു.എന്നിലെ മുൻ യു.എസ് അംബാസഡറുമാണ് 51കാരിയായ നിക്കി.













