തുലാവര്‍ഷം നാളെ;അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


തുലാവര്‍ഷം ഇന്ന് തെക്കേ ഇന്ത്യന്‍ തീരത്തെത്തും. തമിഴ്‌നാട്ടിലാണ് തുലാവര്‍ഷമാദ്യമെത്തുക. വടക്കന്‍ തമിഴ്‌നാട്ടിലാണ് ആദ്യം മഴ കിട്ടി തുടങ്ങുക.
നാളെയോടെ തുലാവര്‍ഷം കേരളാ തീരം തൊട്ടേക്കും.


ഇന്ന് സംസ്ഥാനത്തിന്റെ കിഴക്കന്‍ മേഖലകളില്‍ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴ കിട്ടും. നാളെ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട,കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട്. അടുത്ത ദിവസം തെക്കന്‍ തമിഴ്‌നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇത് കൂടുതല്‍ മഴയ്ക്ക് കാരണമായേക്കും




Sharing is Caring