സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് ദില്ലിയില്‍ തുടക്കം


സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് ദില്ലിയില്‍ തുടക്കമാകും . മൂന്ന് ദിവസമായാണ് യോഗം ചേരുന്നത്. ഭരണത്തിലെ ഗവര്‍ണറുടെ ഇടപെടലും മന്ത്രിമാര്‍ക്കും വിസിമാര്‍ക്കുമെതിരായ നീക്കവും ഈ യോഗത്തില്‍ ചര്‍ച്ചയാകും.


കോടിയേരി ബാലകൃഷ്ണന് പകരം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പിബിയിലേക്ക് എടുക്കുന്നതിലും യോഗത്തില്‍ തീരുമാനമുണ്ടായേക്കും.


ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകള്‍, നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും കേന്ദ്ര കമ്മിറ്റി പരിശോധിക്കും. തൊഴിലാളി സംഘടന റിപ്പോര്‍ട്ടും കേന്ദ്രക്കമ്മിറ്റി ചര്‍ച്ച ചെയ്യുന്നുണ്ട്.



Sharing is Caring