തിരുവല്ലയിൽ ടിടിസി വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു


വിദ്യാഭ്യാസ വകുപ്പിന് കീഴിൽ തിരുവല്ലയിൽ പ്രവർത്തിക്കുന്ന ജില്ല വിദ്യാഭ്യാസ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടിൽ ടിടിസി വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. കാസർഗോഡ് സ്വദേശിയും തിരുവല്ല ഡയറ്റിലെ രണ്ടാംവർഷ വിദ്യാർഥിയുമായ പി. അക്ഷയ് ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.ബുധനാഴ്ച രാത്രിയോടെ ഇയാൾ ഹോസ്റ്റൽ മുറിക്കുള്ളിൽ തൂങ്ങി മരിക്കാൻ ശ്രമിക്കുകയായിരുന്നു. മറ്റ് വിദ്യാർത്ഥികൾ ചേർന്ന് ഇയാളെ ഉടൻതന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


അക്ഷയ് തീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണ്. മലയാളം ഫാക്കൽറ്റി അധ്യാപിക മിലീന ജെയിംസിനെതിരെ രണ്ടാംവർഷ വിദ്യാർഥികളായ മുപ്പതോളം പേർ കഴിഞ്ഞ കുറെ കാലമായി സമരം നടത്തുകയായിരുന്നു.അധ്യാപികയെ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഡിഡി ഉൾപ്പെടെയുള്ള അധികൃതർക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി പലതവണ പരാതികൾ നൽകിയതായി വിദ്യാർത്ഥികൾ പറഞ്ഞു പലതവണ പരാതികൾ നൽകിയതായി വിദ്യാർത്ഥികൾ പറഞ്ഞു




Sharing is Caring