
മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയത് 14 പേരടങ്ങുന്ന ആക്രമി സംഘമെന്ന് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ തമീം റഹ്‌മാന്‍. കെഎസ്‌യു- ഫ്രട്ടേണിറ്റി പ്രവര്‍ത്തകനാണ് പിന്നിലെന്നും തമീം ആരോപിച്ചു. പരിക്കേറ്റ യുണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുല്‍ റഹ്‌മാന്‍ നാടകോത്സവത്തിന്റെ ചുമതലക്കാരനാണ്. രാത്രി 12 മണി കഴിഞ്ഞ് പരിശീലനത്തിന് ശേഷം താഴേയ്ക്ക് ഇറങ്ങുന്നതിനെയാണ് ആക്രമണം.
വടിവാളും ബിയറ് കുപ്പിയും കൊണ്ടും ക്രൂരമായി ആക്രമിച്ചുവെന്നും യൂണിയന്‍ ചെയര്‍മാന്‍ ആരോപിച്ചു. കെ എസ് യു പ്രവര്‍ത്തതകനായ അമല്‍ ടോമി, ഫ്രട്ടേണിറ്റി പ്രവര്‍ത്തകന്‍ ബിലാല്‍ എന്നിവര്‍ അക്രമി സംഘത്തിലുണ്ടായിരുന്നുവെന്നും എസ് എഫ് ഐ ആരോപിച്ചു. മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്‌മാനാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

