ര​ണ്ട​ര വ​യ​സ്സു​ള്ള മ​കളുമായി മാ​താ​വ് കി​ണ​റ്റി​ൽ ചാ​ടി​യ സം​ഭ​വ​ത്തി​ൽ മാതാവിനെതിരെ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സ്

പെ​രു​മ്പ​ട​പ്പ് പ​ട്ടേ​രി​യി​ൽ ര​ണ്ട​ര വ​യ​സ്സു​ള്ള മ​കളുമായി മാ​താ​വ് കി​ണ​റ്റി​ൽ ചാ​ടി​യ സം​ഭ​വ​ത്തി​ൽ പെ​രു​മ്പ​ട​പ്പ് പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ര​ണ്ട​ര വ​യ​സ്സു​കാ​രി ഇ​ഷ മെ​ഹ്റി​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ മാ​താ​വ് ഹ​സീ​ന​ക്കെ​തി​രെ പൊ​ലീ​സ് കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തു. പെ​രു​മ്പ​ട​പ്പ് പു​ത്ത​ൻ​പ​ള്ളി പ​ട്ടേ​രി​ക്കു​ന്ന് സ്വ​ദേ​ശി പേ​രോ​ത്ത​യി​ൽ റ​ഫീ​ഖി​ന്റെ ഭാ​ര്യ ഹ​സീ​ന​യാ​ണ് ര​ണ്ട​ര വ​യ​സ്സു​കാ​രി​യാ​യ മ​ക​ളു​മൊ​ത്ത് കി​ണ​റ്റി​ൽ ചാ​ടി​യ​ത്.മ​ക​ൾ ഇ​ഷാ മ​ഹ​റി​ൻ മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

ഹ​സീ​ന പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 11ന് ​ശേ​ഷ​മാ​കാം കി​ണ​റ്റി​ൽ ചാ​ടി​യ​ത് എ​ന്നാ​ണ് പൊ​ലീ​സി​ന്റെ നി​ഗ​മ​നം. കി​ണ​റ്റി​ലേ​ക്ക് ഇ​റ​ക്കി​യ പൈ​പ്പ് കെ​ട്ടാ​ൻ ഉ​പ​യോ​ഗി​ച്ച ക​യ​റി​ൽ​പി​ടി​ച്ച് കി​ട​ന്ന​തി​നാ​ൽ ഹ​സീ​ന ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.റ​ഫീ​ഖി​ന്റെ ര​ണ്ടാം ഭാ​ര്യ​യാ​ണ് ഹ​സീ​ന. റ​ഫീ​ഖി​ന്റെ ആ​ദ്യ ഭാ​ര്യ​യി​ലു​ള്ള ര​ണ്ട് പെ​ൺ​മ​ക്ക​ളും ഹ​സീ​ന​യും മ​ക​ൾ ഇ​ഷാ മ​ഹ​റി​നും ഒ​രു​മി​ച്ചാ​ണ് വീ​ട്ടി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്.

കു​ട്ടി​യു​മാ​യി മാ​താ​വ് കി​ണ​റ്റി​ൽ ചാ​ടി​യ​താ​കാം എ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പൊ​ലീ​സ് കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.ഹ​സീ​ന ചി​കി​ത്സ​യി​ലാ​യ​തി​നാ​ൽ മൊ​ഴി​യെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഭ​ർ​ത്താ​വ് റ​ഫീ​ഖ് 26ന് ​നാ​ട്ടി​ലെ​ത്തു​മെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *