ശബരിമലയുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

ശബരിമലയുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ചിലർ ഭക്ഷണത്തിനും വെള്ളത്തിനും ഇടയിലിരുന്ന് ഒന്നുമില്ലേ എന്ന് മുദ്രാവാക്യം വിളിക്കുന്ന സ്ഥിതിയുണ്ടായി.

തീർത്ഥാടനത്തെ തകർക്കാൻ ശ്രമിക്കുന്ന ശക്തികളാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത് എന്നും ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ മന്ത്രി വിമർശിച്ചു.തീർത്ഥാടകരെ നിയന്ത്രിക്കുന്ന ദൃശ്യങ്ങൾ പൊലീസ് മർദ്ദന ദൃശ്യങ്ങളായി ഇതര സംസ്ഥാനങ്ങളിൽ പ്രചരിക്കപ്പെട്ടു.

ഹൃദയാഘാതം മൂലം കുട്ടി മരിച്ചത് പോലും വഴിതിരിച്ചുവിട്ടു. കേന്ദ്രസർക്കാർ വനഭൂമി വിട്ടു നൽകിയാൽ മാത്രമേ ശബരിമലയിൽ കൂടുതൽ വികസനം സാധ്യമാകൂ എന്നും കെ രാധാകൃഷ്ണൻ കുറിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *