റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്കായുള്ള തെരഞ്ഞെടുപ്പില്‍ ട്രംപിന് ജയം


റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്കായുള്ള തെരഞ്ഞെടുപ്പില്‍ ട്രംപിന് ജയം. അയോവ കോക്കസില്‍ ട്രംപ് വിജയിച്ചു. ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ്, മുന്‍ യുഎന്‍ അംബാസിഡര്‍ നിക്കി ഹേലി എന്നിവരെ പിന്തള്ളിയാണ് ട്രംപിന്റെ വിജയം. ജനുവരി 15, പ്രാദേശിക സമയം വൈകീട്ട് 7 മണിക്കാണ് അയോവ കോക്കസ് ആരംഭിച്ചത്.


നിയമനടപടി നേരിടുന്നുണ്ടെങ്കിലും, മധ്യപടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ട്രംപിന് കടുത്ത പിന്തുണയുണ്ടെന്നാണ് ഇന്നത്തെ തെരഞ്ഞെടുപ്പ് വിജയം ചൂണ്ടിക്കാട്ടുന്നത്.




Sharing is Caring