മൂന്നാം ലിംഗക്കാരിയായതുകൊണ്ട് പൊലീസിലെ നിയമനം നിഷേധിക്കപ്പെട്ട പ്രിതിക യാഷ്‌നിക്ക് മദ്രാസ് ഹൈക്കോടതി ഇടപെടലിലൂടെ നിയമനം. മൂന്നാം ലിഗക്കാരിയായതു കൊണ്ട് നിയമനം നല്‍കാനാവില്ലെന്ന സര്‍ക്കാര്‍ നടപടിയെ കടുത്ത രീതിയില്‍ വിമര്‍ശിച്ചുകാണ്ടാണ് ഇരുപത്തഞ്ചുവയസുകാരിയായ പ്രിതികയെ നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.നിയമനത്തിനായി നിയമങ്ങളില്‍ മാറ്റം വരുത്തണമെന്നും തമിഴ്‌നാട് സ്‌റ്റേറ്റ് റിക്രൂട്ട്‌മെന്റ് ബോര്‍ഡിനോട് കോടതി നിര്‍ദേശിച്ചു.പ്രിതിക യാഷ്‌നിയെ സബ് ഇന്‍സ്‌പെക്ടര്‍ ആയി നിയമിക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ് കെ കൗളും ജസ്റ്റിസ് പുഷ്പ സത്യനാരായണയുമടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സംസ്ഥാന യുണിഫോമഡ് സര്‍വീസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് നിര്‍ദേശം നല്‍കിയത്.പ്രദീപ് എന്ന പേരില്‍ പുരുഷനായി വളര്‍ന്നശേഷം താന്‍ ഭിന്നലിഗക്കാരിയാണെന്ന തിരിച്ചറിവിനെത്തുടര്‍ന്നു ശസ്ത്രക്രിയയിലൂടെ പ്രിതികയായി മാറുകയായിരുന്നു. കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ബിരുദധാരിയാണ്. ഇതിനിടെയാണ് പൊലീസില്‍ എസ്‌ഐ നിയമനത്തിന് അപേക്ഷ സമര്‍പ്പിച്ചത്.തമിഴ്‌നാട് പോലീസില്‍ ഭിന്നലിംഗ വിഭാഗത്തില്‍പ്പെട്ട രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ നിലവിലുണ്ട്. തന്നെപ്പോലുള്ള നിരവധി ഭിന്നലിംഗ വ്യക്തിത്വങ്ങള്‍ക്ക് ആത്മവിശ്വാസം പകരാന്‍ ഉതകുന്നതാണ് കോടതിയുടെ ഈ ഉത്തരവെന്ന് പ്രിതിക പ്രതികരിച്ചു.












