ന്യൂഡല്‍ഹി: വാട്‌സ് ആപ് ഉള്‍പ്പെടെയുള്ള മെസ്സേജിംഗ് ആപ്ലിക്കേഷനുകള്‍ക്ക് ട്രായ് (ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ) യൂസേജ് ഫീ ഈടാക്കാനൊരുങ്ങുന്നു. വാട്‌സ് ആപിനു പുറമെ വൈബര്‍, വീ ചാറ്റ്, സ്‌കൈപ് തുടങ്ങിയ സേവനങ്ങള്‍ക്കും യൂസേജ് ഫീ ചുമത്താനാണ് ട്രായ് നീക്കം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ട്രായ് ആരംഭിച്ചെന്നാണ് അറിയുന്നത്. പ്രതിവര്‍ഷം 5,000 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്ന് കാണിച്ച് ടെലികോം കമ്പനികള്‍ നല്‍കിയ പരാതിയിലാണ് ട്രായ്‌യുടെ നടപടി. വാട്‌സ് ആപ് അടക്കമുള്ള സൗജന്യ മെസേജിംഗ് ആപ്ലിക്കേഷന്റെ കടന്നുവരവോടെ മെസേജുകളുടേയും വോയ്‌സ് കോളുകളുടേയും എണ്ണത്തില്‍ ഗണ്യമായി കുറവുണ്ടായതായി ടെലികോം കമ്പനികളുടെ പരാതിയില്‍ പറയുന്നു. സൗജന്യ ആപ്ലിക്കേഷന്‍ ഉപയോഗത്തിലൂടെ 16,400 കോടി രൂപ തങ്ങള്‍ക്ക് നഷ്ടമുണ്ടാകുമെന്നും കമ്പനികള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
FLASHNEWS