
ഗാസ സിറ്റി: ഗാസയിലെ 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ അവസാനിച്ചു. വെടിനിര്‍ത്തല്‍ കാലാവധി തീര്‍ന്നപ്പോള്‍ ഗാസയില്‍ വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. ആക്രമണത്തില്‍ പത്തു വയസുകാരി കൊല്ലപ്പെട്ടു. ഇസ്രായേല്‍ ആക്രമണത്തില്‍ വടക്കന്‍ മേഖലയിലെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഫമാസിന്റെ ശക്തമായ റോക്കറ്റ് ആക്രമണമാണ് വ്യോമാക്രമണം പുനരാരംഭിക്കാന്‍ കാരണമെന്ന് ഇസ്രായേല്‍ സേന പറഞ്ഞു.
ഗസ്സയില്‍ ജൂലൈ എട്ടിന് ഇസ്രായേല്‍ തുടക്കമിട്ട ആക്രമണത്തില്‍ ഇതുവരെ 1,940 പേര്‍ കൊല്ലപ്പെട്ടു. എന്നാല്‍, 415 കുട്ടികളും 214 സ്ത്രീകളും അടക്കം 1354 പേര്‍ കൊല്ലപ്പെട്ടതായാണ് യു.എന്‍ കണക്കൂകള്‍. രണ്ട് പൗരന്മാര്‍ ഉള്‍പ്പെടെ 64 ഇസ്രായേല്‍ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.

