ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു; സമരാനുകൂലികള്‍ ട്രെയിനുകള്‍ തടഞ്ഞു


കൊച്ചി: ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു. ഇന്നലെ അര്‍ദ്ധരാത്രി ആരംഭിച്ച പണിമുടക്ക് ബുധനാഴ്ച രാത്രി 12 വരെ തുടരും. സ്വകാര്യ ബസുകളും, കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നടത്തുന്നില്ല. വിവിധ ജില്ലകളില്‍ പണിമുടക്ക് അനുകൂലികള്‍ ട്രെയിനുകള്‍ തടഞ്ഞു. തിരുവനന്തപുരം, ആലപ്പുഴ, കൊച്ചി, തൃശൂര്‍, കോഴിക്കോട്, എന്നിവിടങ്ങളിലാണ് ട്രെയിന്‍ തടഞ്ഞത്.


പണിമുടക്ക് ദിനത്തില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും എന്ന് വ്യാപാര വ്യവസായി ഏകോപന സമിതി അറിയിച്ചിരുന്നവെങ്കിലും ഭാഗികമായി മാത്രമെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുള്ളു.നാല് ട്രെയിനുകളാണ് തിരുവനന്തപുരത്ത് തടഞ്ഞത്. പരശുറാം, വേണാട്, രപ്തി സാഗര്‍, ജനശതാബ്ദി എന്നീ ട്രെയിനുകളാണ് തടഞ്ഞത്. തുടര്‍ന്ന് അഞ്ച് മണിക്ക് പുറപ്പെടേണ്ട വേണാട് എക്‌സ്പ്രസും ആറ് മണിക്ക് പുറപ്പെടേണ്ട ജനശതാബ്ദി എക്‌സ്പ്രസും ഒരു മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്.




Sharing is Caring