പുതിയ കാര്‍ ഡെലിവറി സംവിധാനവുമായി ടൊയോട്ട കിര്‍ലോസ്‌ക്കര്‍ മോട്ടോര്‍

കൊച്ചി: ഉപഭോക്തൃസൗഹൃദ നടപടികളുടെ ഭാഗമായി പുതിയ കാര്‍ ഡെലിവറി സംവിധാനവുമായി ടൊയോട്ട കിര്‍ലോസ്‌ക്കര്‍ മോട്ടോര്‍ പ്രൈവറ്റ് ലിമിറ്റഡ്. വാഹനവിപണിയില്‍ ആദ്യമാണ് ഇത്തരമൊരു സംവിധാനമെന്ന് കമ്പനി വ്യക്തമാക്കുന്നു. പുതിയ സംവിധാനമനുസരിച്ച് ടൊയോട്ട ഡീലര്‍മാര്‍ക്ക് സ്റ്റോക്ക് യാര്‍ഡില്‍ നിന്ന് പുതിയ വാഹനങ്ങള്‍ വിപണനകേന്ദ്രങ്ങളിലേക്ക് ട്രക്കില്‍ അയക്കാനാകും. പുതിയ വാഹനങ്ങള്‍ റോഡിലൂടെ ഓടിച്ച് സെയില്‍സ് ഔട്ട്ലൈറ്റുകളില്‍ എത്തിക്കുന്നത് ഒഴിവാക്കാന്‍ ഇതുവഴി കഴിയും. ടൊയോട്ട കിര്‍ലോസ്‌ക്കര്‍ മോട്ടോര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ (ടൊയോട്ട കിര്‍ലേസ്‌ക്കര്‍ മോട്ടോര്‍/ ടി.കെ.എം.) അംഗീകൃത ഡീലര്‍മാര്‍ വഴിയാണ് ഈ പൂതിയ പദ്ധതി നടപ്പാക്കുന്നത്. ഡെലിവറി ലൊക്കേഷനിലേക്ക് ഡീലറുടെ സ്റ്റാഫ് വാഹനം റോഡ് മാര്‍ഗം ഓടിച്ചെത്തിക്കുന്നത് ഒഴിവാക്കുകയാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. യാത്രാസൗകര്യങ്ങള്‍ പരിമിതമായ ഗ്രാമീണമേഖലകളില്‍ ഉള്‍പ്പെടെ ഈ സേവനം ലഭ്യമാകും. ഗ്രാമീണ മേഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ടൊയോട്ട കിര്‍ലോസ്‌ക്കര്‍ മോട്ടോര്‍ ഈ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടമാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. 26 സംസ്ഥാനങ്ങളില്‍ നിന്നുള്ള 130 ഡീലര്‍മാര്‍ക്കും അവരുടെ ഉപഭോക്താക്കള്‍ക്കും പദ്ധതിയുടെ പ്രയോജനം ആദ്യഘട്ടത്തില്‍ ലഭിക്കും.

പദ്ധതിയുടെ ഗുണങ്ങള്‍ ഇങ്ങനെ

* മികച്ച ഡെലിവറി എക്സ്പീരിയന്‍സ് -സുരക്ഷിതമായ രീതിയില്‍ വാഹനം ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ ഡീലര്‍മാര്‍ക്ക് കഴിയുന്നു. തികച്ചും പുതുമയോടെ വാഹനം ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ ഡീലര്‍മാര്‍ക്ക് കഴിയും.

* കൂടുതല്‍ പണം മുടക്കേണ്ട- ഇത്തരത്തില്‍ വാഹനം എത്തിക്കുന്നതിന്റെ ചെലവ് ഉപഭോക്താവ് വഹിക്കേണ്ട ആവശ്യമില്ല.

* പുതിയ തുടക്കം- രാജ്യവ്യാപകമായി മികവാര്‍ന്ന വിപണനത്തിനുള്ള മാര്‍ഗമാണ് ഇതുവഴി ലഭ്യമാകുന്നത്. വാഹനം തികച്ചും പുതിയതാണെന്ന ഉറപ്പോടെ ഉപഭോക്താക്കളുടെ കൈകളിലേക്ക് എത്തിക്കാന്‍ ഡീലര്‍ക്ക് കഴിയും.

പുതിയ കാര്‍ ഡെലിവറി സൊല്യൂഷന്‍ നടപ്പാക്കുന്നതിലൂടെ ടൊയോട്ട കിര്‍ലോസ്‌ക്കര്‍ മോട്ടോര്‍ ഉറപ്പാക്കുന്നത് മികവാര്‍ന്ന ഉപഭോക്തൃ സേവനമാണെന്ന് ടൊയോട്ട കിര്‍ലോസ്‌ക്കര്‍ മോട്ടോര്‍ സെയില്‍സ്-സര്‍വീസ്-യൂസ്ഡ് കാര്‍ ബിസിനസ് വൈസ് പ്രസിഡന്റ് ശബരി മനോഹര്‍ പറഞ്ഞു. ഉപഭോക്താവിന് ഏറ്റവും മികച്ചത് നല്‍കുകയെന്നതാണ് ലക്ഷ്യമിടുന്നത്. രാജ്യമെമ്പാടുമുള്ള ഡീലര്‍മാര്‍ വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഡീലര്‍ സ്റ്റോക്ക് യാര്‍ഡുകളില്‍ നിന്ന് ഡീലര്‍ ഷോറൂമുകളിലേക്ക് വലിയ വാഹനങ്ങളിലാണ് പുതിയ കാറുകള്‍ എത്തിക്കുന്നത്. ഇതിന്റെ ഭാഗമായ ഒരു ചെലവും ഉപഭോക്താവില്‍ നിന്ന് ഈടാക്കുന്നില്ല. ഗ്രാമീണ മേഖലകളിലേക്ക് പുതിയ വാഹനങ്ങള്‍ സുരക്ഷിതമായി എത്തിക്കുന്നതില്‍ വെല്ലുവിളികള്‍ ഏറെയുണ്ട്. ഡീലര്‍ സ്റ്റോക്ക് യാര്‍ഡില്‍ നിന്ന് റോഡിലൂടെ ഓടിച്ചാണ് പലപ്പോഴും പുതിയ കാറുകള്‍ ഡെലിവറി പോയിന്റുകളില്‍ എത്തിക്കുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണ് പുതിയ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിന് എക്സ്പെര്‍ട്ട് ലോജിസ്റ്റിക്സ് കമ്പനിയുമായി ധാരണയിലെത്തിയിട്ടുണ്ട്. കാറുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഫ്ളാറ്റ് ബെഡ് സിംഗിള്‍ കാര്‍ കാരിയറുകളാണ് ഉപയോഗപ്പെടുത്തുന്നത്. ഇതുവഴി ട്രാന്‍സ്പോര്‍ട്ടേഷനിലുള്ള വെല്ലുവിളികള്‍ ഒഴിവാക്കി വിശ്വാസ്യത ഉറപ്പിക്കാനാകും. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്‍ഷുറന്‍സ് കമ്പനികള്‍ വഴി ട്രാന്‍സിറ്റ് ഇന്‍ഷുറന്‍സും ഒരുക്കിയിട്ടുണ്ട്. തികച്ചും സുരക്ഷിതമായാണ് പുതിയ വാഹനം തന്റെ കൈവശമെത്തുന്നതെന്ന പ്രതീക്ഷയാണ് ഓരോ ഉപഭോക്താവിനുമുള്ളത്്. ആ പ്രതീക്ഷ കാത്തുസൂക്ഷിക്കുകയെന്ന ഉത്തരവാദിത്തമാണ് സുരക്ഷിതമായ ഗതാഗത സംവിധാനങ്ങളിലൂടെ ഉറപ്പുവരുത്തുന്നതെന്നും കമ്പനി അധികൃതര്‍ ചൂണ്ടിക്കാട്ടി.

ഉപഭോക്താക്കള്‍ക്ക് മികച്ച സേവനമെന്ന ലക്ഷ്യത്തോടെ ടൊയോട്ട കിര്‍ലോസ്‌ക്കര്‍ മോട്ടോര്‍ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. വാഹനം വാങ്ങുന്നത് മുതല്‍ ഉപഭോക്താവിന്റെ മുന്നോട്ടുള്ള ഓരോ യാത്രയിലും കമ്പനി ഈ സേവനം ഉറപ്പാക്കുന്നു. കാലികമായ മൂല്യവര്‍ധിതസേവനങ്ങള്‍ ഉള്‍പ്പെടെയാണിത്. അഞ്ചുവര്‍ഷത്തെ കോംപ്ലിമെന്ററി റോഡ്സൈഡ് അസിസ്റ്റന്‍സ് പ്രോഗ്രാം ഉള്‍പ്പെടെയുള്ള പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ടൊയോട്ട വാഹനത്തിന്റെ ഉടമസ്ഥതയെന്ന ഉപഭോക്താവിന്റെ സ്വപ്നത്തിനൊപ്പം സഞ്ചരിച്ച് മനോഹരമായ ഒരു യാത്രാനുഭവം സമ്മാനിക്കുകയാണ് ലക്ഷ്യമിടുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *