നാളെ കോണ്‍ഗ്രസ് സംസ്ഥാനത്ത് കരിദിനമാചരിക്കും, സി പി എം അക്രമം തുടര്‍ന്നാല്‍ ആത്മരക്ഷാര്‍ത്ഥം പ്രതിരോധിക്കേണ്ടി വരും: കെ സുധാകരന്‍

ഇന്ദിരാഭവന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് നാളെ കെ പി സി സി സംസ്ഥാനമൊട്ടുക്ക് കരിദിനമായി ആചരിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ വ്യക്തമാക്കി.

കള്ളക്കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിക്കെതിരെ കേരളത്തില്‍ കോണ്‍ഗ്രസ് സമാധാനപരമായ പ്രതിഷേധമാണ് നടത്തിയത്.

എന്നാല്‍ കെ പി സി സി ആസ്ഥാനമടക്കം ആക്രമിക്കാനാണ് സി പി എം തുനിഞ്ഞത്. കേരളത്തിലെ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം ഉത്തരവാദി മുഖ്യമന്ത്രിയാണ്.
രാഷ്ട്രീയപരമായും ജനാധിപത്യപരമായും പ്രതിഷേധിക്കാനുളള അവകാശം കോണ്‍ഗ്രസിനുണ്ട്.

എന്നാല്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ തല്ലിതകര്‍ക്കാനാണ് സി പി എം ശ്രമിക്കുന്നത്. സി പി എം ഓഫീസുകള്‍ തകര്‍ക്കാന്‍ കോണ്‍ഗ്രസിനും കഴിയും. അക്രമം നടത്താന്‍ കോണ്‍ഗ്രസിന് തല്‍പര്യം ഇല്ല.

വിമാനത്തിനകത്ത് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇ പി ജയരാജനും പിണറായിയുടെ അംഗരക്ഷകരും ചേര്‍ന്ന് മൃഗീമായി മര്‍ദ്ധിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സി പി എം അക്രമം നടത്തിയാല്‍ ആത്മരക്ഷാര്‍ത്ഥം പ്രതിരോധിക്കേണ്ടി വരുമെന്നും കെ സുധാകരന്‍ ഇന്ദിരാഭവന് മുന്നില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *