പാലക്കാട് വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാത പന്നിയങ്കരയില്‍ ഇന്ന് മുതല്‍ ടോള്‍ നിരക്ക് വര്‍ധിക്കും. അഞ്ച് ശതമാനം വരെയാണ് നിരക്ക് വര്‍ധിപ്പിക്കുക. കഴിഞ്ഞ മാര്‍ച്ച് 9 ന് പന്നിയങ്കരയില്‍ ടോള്‍ പിരിവ് ആരംഭിച്ചതിനു ശേഷം ഇത് രണ്ടാം തവണയാണ് നിരക്ക് വര്‍ധിപ്പിക്കുന്നത്.
കാര്‍, ജീപ്പ് ,വാന്‍ എന്നിവയ്ക്ക് ഒരു ഭാഗത്തേക്ക് 105 രൂപയായിരിക്കും പുതിയ നിരക്ക്. എന്നാല്‍ ഒരേ ദിവസം മടക്കയാത്രയും ഉണ്ടെങ്കില്‍ 155 രൂപയാണ് അടക്കേണ്ടത്. ലൈറ്റ്, കൊമേഷ്യല്‍ വാഹനം, ലൈറ്റ് ഗുഡ്‌സ് വാഹനം ,മിനി ബസ്സ് എന്നിവക്ക് 160 രൂപയും, തിരിച്ച് യാത്ര ഉണ്ടെങ്കില്‍ 240 രൂപയുമാണ് പുതിയ കണക്ക്. ബസ്, ട്രാക്ക് എന്നിവക്ക് ഒരു യാത്രക്ക് 325 ഉം ,തിരിച്ച് ഉണ്ടെങ്കില്‍ 485 ആണ് പുതുക്കിയ നിരക്ക്.

മുന്‍പ് വര്‍ധിപ്പിച്ച നിരക്ക് ഈടാക്കുന്നത് തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ഇന്ന് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നത്.













