വടക്കഞ്ചേരി അപകടത്തിന്റെ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് മോട്ടോര്‍ വാഹനവകുപ്പ് അടുത്ത ദിവസം നല്‍കും. ശാസ്ത്രീയ സാങ്കേതിക പരിശോധനകള്‍ക്ക് ശേഷമുള്ള റിപ്പോര്‍ട്ട് പാലക്കാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ഗതാഗത കമ്മീഷണര്‍ക്കും കോടതിക്കുമാണ് സമര്‍പ്പിക്കുക.
വടക്കഞ്ചേരിയില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റ വിശദമായ റിപ്പോര്‍ട്ടാണ് മോട്ടോര്‍വാഹന വകുപ്പ് അടുത്ത ദിവസം സമര്‍പ്പിക്കുക.
കെഎസ്ആര്‍ടിസി ബസ്സിന്റ വേഗം ,റോഡിന്റെ അവസ്ഥ ,രണ്ട് ക്യാമറകളിലെ ദൃശ്യങ്ങള്‍ ,മറ്റ് സാഹചര്യങ്ങള്‍ എന്നീ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്.കൂടാതെ എങ്ങനെ അപകടമുണ്ടായി എന്ന കാര്യവും ക്രിത്യമായി റിപ്പോട്ടില്‍ പരാമര്‍ശിക്കും എന്നാണ് സൂചന.














