ഉത്തര്‍പ്രദേശിലെ അലിഗഡില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കാറുകളിലും ടെംപോകളിലും ഇരുചക്ര വാഹനങ്ങളിലും ഇടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച രാത്രി ഹൈവേയില്‍ ജട്ടാരിക്കും തപ്പല്‍ ടൗണിനുമിടയിലണ് സംഭവം.
പഞ്ചാബില്‍ നിന്നു വന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. മൂന്നു പേര്‍ തത്ക്ഷണം മരിച്ചു. രണ്ടുപേര്‍ ആശുപത്രിയില്‍ വച്ചും മരണമടഞ്ഞു.














