സം​സ്ഥാ​ന​ത്ത് ഇ​ന്ന് 20,452 പേ​ര്‍​ക്ക് കോ​വി​ഡ്; ടി​പി​ആ​ർ 14.35

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 20,452 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. മ​ല​പ്പു​റം 3010, കോ​ഴി​ക്കോ​ട് 2426, എ​റ​ണാ​കു​ളം 2388, തൃ​ശൂ​ര്‍ 2384, പാ​ല​ക്കാ​ട് 1930, ക​ണ്ണൂ​ര്‍ 1472, കൊ​ല്ലം 1378, തി​രു​വ​ന​ന്ത​പു​രം 1070, കോ​ട്ട​യം 1032, ആ​ല​പ്പു​ഴ 998, പ​ത്ത​നം​തി​ട്ട 719, കാ​സ​ര്‍​ഗോ​ഡ് 600, വ​യ​നാ​ട് 547, ഇ​ടു​ക്കി 498 എ​ന്നി​ങ്ങ​നേ​യാ​ണ് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,42,501 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 14.35 ആ​ണ്. റു​ട്ടീ​ന്‍ സാ​മ്പി​ള്‍, സെ​ന്‍റി​ന​ല്‍ സാ​മ്പി​ള്‍, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, പി.​ഒ.​സി.​ടി. പി.​സി.​ആ​ര്‍., ആ​ര്‍.​ടി. എ​ല്‍.​എ.​എം.​പി., ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ 2,91,95,758 ആ​കെ സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 114 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 18,394 ആ​യി.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 63 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 19,328 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 960 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. മ​ല​പ്പു​റം 2961, കോ​ഴി​ക്കോ​ട് 2396, എ​റ​ണാ​കു​ളം 2334, തൃ​ശൂ​ര്‍ 2358, പാ​ല​ക്കാ​ട് 1319, ക​ണ്ണൂ​ര്‍ 1390, കൊ​ല്ലം 1370, തി​രു​വ​ന​ന്ത​പു​രം 967, കോ​ട്ട​യം 963, ആ​ല​പ്പു​ഴ 968, പ​ത്ത​നം​തി​ട്ട 693, കാ​സ​ര്‍​ഗോ​ഡ് 589, വ​യ​നാ​ട് 531, ഇ​ടു​ക്കി 489 എ​ന്നി​ങ്ങ​നെ​യാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്.

101 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ക​ണ്ണൂ​ര്‍ 30, പാ​ല​ക്കാ​ട് 15, തൃ​ശൂ​ര്‍ 10, കൊ​ല്ലം 8, വ​യ​നാ​ട്, കാ​സ​ര്‍​ഗോ​ഡ് 7 വീ​തം, തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട 5 വീ​തം, ആ​ല​പ്പു​ഴ 4, കോ​ഴി​ക്കോ​ട് 3, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, മ​ല​പ്പു​റം 2 വീ​തം, കോ​ട്ട​യം 1 എ​ന്നി​ങ്ങ​നെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 16,856 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. തി​രു​വ​ന​ന്ത​പു​രം 852, കൊ​ല്ലം 947, പ​ത്ത​നം​തി​ട്ട 426, ആ​ല​പ്പു​ഴ 1165, കോ​ട്ട​യം 957, ഇ​ടു​ക്കി 179, എ​റ​ണാ​കു​ളം 2103, തൃ​ശൂ​ര്‍ 2679, പാ​ല​ക്കാ​ട് 1608, മ​ല​പ്പു​റം 2167, കോ​ഴി​ക്കോ​ട് 1772, വ​യ​നാ​ട് 280, ക​ണ്ണൂ​ര്‍ 1003, കാ​സ​ര്‍​ഗോ​ഡ് 718 എ​ന്നി​ങ്ങ​നേ​യാ​ണ് രോ​ഗ​മു​ക്തി​യാ​യ​ത്. ഇ​തോ​ടെ 1,80,000 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 34,53,174 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 4,90,836 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 4,62,416 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 28,420 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 2,364 പേ​രെ​യാ​ണ് പു​തു​താ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

പ്ര​തി​വാ​ര ഇ​ന്‍​ഫെ​ക്ഷ​ന്‍ പോ​പ്പു​ലേ​ഷ​ന്‍ റേ​ഷ്യോ (WIPR) അ​ടി​സ്ഥാ​ന​മാ​ക്കി ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളെ ത​രം​തി​രി​ച്ചി​ട്ടു​ണ്ട്. 87 ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി 634 വാ​ര്‍​ഡു​ക​ളാ​ണ് ഡ​ബ്ല്യു.​ഐ.​പി.​ആ​ര്‍. എ​ട്ടി​ന് മു​ക​ളി​ലു​ള്ള​ത്. ഇ​വി​ടെ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​മു​ണ്ടാ​കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *