72-ാം വയസിലും മലയാള സിനിമയിലെ നിത്യ യൗവ്വനം എന്നാണ് അദ്ദേഹത്തെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്.’അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയിലൂടെ 1971 ആഗസ്റ്റ് 6ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടക്കം. അന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടങ്ങിയ മമ്മുക്ക ഇന്ന് ലോകത്തിന് മുന്നില്‍ മലയാള സിനിമയുടെ തന്നെ മുഖമായി മാറി.
അഞ്ഞൂറിലേറെ സിനിമകളില്‍ ഇതിനകം അദ്ദേഹം അഭിനയിച്ചുകഴിഞ്ഞിട്ടുണ്ട്. എണ്‍പതുകളുടെ തുടക്കത്തിലാണ് മലയാളചലച്ചിത്രരംഗത്ത് മമ്മുക്ക ശ്രദ്ധേയനായത്.കെ. ജി. ജോര്‍ജ് സംവിധാനം ചെയ്ത മേള എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്. അദ്ദേഹത്തിന്റെ യവനിക, 1987ല്‍ ജോഷി സംവിധാനം ചെയ്ത ന്യൂ ഡല്‍ഹി എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ താരമൂല്യം ഉയര്‍ത്തിയത്.














