സർക്കാർ പദ്ധതികളുമായി ദരിദ്രരെ ബന്ധിപ്പിക്കാൻ അദാനി ഫൗണ്ടേഷൻ സ്ത്രീകളെ പരിശീലിപ്പിക്കുന്നു

കൊച്ചി: അദാനി ഫൗണ്ടേഷൻ വിഴിഞ്ഞത്ത് ആരംഭിച്ച കമ്മ്യൂണിറ്റി വോളണ്ടിയർ പ്ലാറ്റ്‌ഫോമിലൂടെ ഈ വർഷം ആയിരം ദരിദ്രരെ സർക്കാർ പദ്ധതികളുമായി ബന്ധിപ്പിക്കും. ഇതിനായി 46 വനിതാ വോളണ്ടിയർമാർക്ക് ഫൗണ്ടേഷൻ പരിശീലനം നല്‍കും. സാമൂഹ്യ പരിഗണനയുടെയും പൊതുതാൽപര്യത്തിന്‍റെയും ഇടപെടലുകളിലൂടെ വിഴിഞ്ഞത്ത് വ്യത്യസ്തമായ ഒരു മാതൃകയാണ് അദാനി ഫൗണ്ടേഷൻ അവതരിപ്പിക്കുന്നത്.

കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിയുടെ ഭാഗമായി അദാനി ഫൗണ്ടേഷൻ കോവിഡ് മഹാമാരി കാലത്താണ് വിഴിഞ്ഞത്ത് കമ്മ്യൂണിറ്റി വോളണ്ടിയർ പ്ലാറ്റ്‌ഫോം ആരംഭിക്കുന്നത്. ഈ പ്ലാറ്റ്‌ഫോം സാങ്കേതികവിദ്യയിലൂടെ സർക്കാരിനും ദരിദ്രർക്കും ഇടയിൽ ഒരു പ്രധാന കണ്ണിയായി പ്രവർത്തിക്കുന്നു. അതുവഴി ആളുകൾക്ക് സർക്കാർ പദ്ധതികൾ നേരിട്ട് പ്രയോജനപ്പെടുത്താൻ കഴിയും. ദരിദ്ര വിഭാഗങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിന്, അവരെ അടൽ പെൻഷൻ യോജന, പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന എന്നിവയുമായി ബന്ധിപ്പിക്കുന്നു.

കുട്ടികളോടുള്ള ഉത്തരവാദിത്തം ശ്രദ്ധ അർഹിക്കുന്നു. ഇതിനായി സർക്കാർ പദ്ധതികൾക്കും കുട്ടികളുമായി ബന്ധപ്പെട്ട പദ്ധതികൾക്കുമായി ശൽഭങ്ങൾ, ഫീനിക്സ് എന്നീ പേരുകളിൽ രണ്ട് വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ വിഴിഞ്ഞത്ത് രൂപീകരിച്ചിട്ടുണ്ട്. ദുർബ്ബല കുടുംബ പശ്ചാത്തലത്തിൽ നിന്നുള്ള സ്ത്രീകൾ ഫൗണ്ടേഷനിൽ നിന്ന് പരിശീലനം നേടി സമൂഹത്തിൽ പുതിയ വെളിച്ചം പകരുന്നു. ലൈഫ് പോലെയുള്ള കേരള സർക്കാർ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങൾ ഇവരിലൂടെ ദരിദ്രർക്ക് ലഭിക്കുന്നു.

ഇതുമാത്രമല്ല, ഈ സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ 10, 12 ക്ലാസുകളിലെ പാവപ്പെട്ട 58 കുട്ടികൾക്ക് 3000 മുതൽ 7500 രൂപ വരെ അവർ പഠിക്കുന്ന ക്ലാസുകൾക്കനുസൃതമായി സ്കോളർഷിപ്പ് ലഭിക്കുകയുണ്ടായി. സ്‌നേഹപൂർവം, വിധവാ പെൻഷൻ, ലൈഫ്, ഇ-ലേബർ കാർഡ്, അടുക്കളത്തോട്ടം തുടങ്ങിയ സർക്കാർ പദ്ധതികളുമായി നിരവധി ആളുകളെ ബന്ധപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം ഗുണഭോക്താക്കളെ ബന്ധപ്പെട്ട സർക്കാർ ഓഫീസുകളുമായി ബന്ധിപ്പിക്കുന്നതും അദാനി ഫൗണ്ടേഷൻ അധികൃതരാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *