ടി എൻ സീമക്ക് പ്രിൻസിപ്പൽ സെക്രട്ടറി പദവി

നവകേരള കര്‍മ്മ പദ്ധതി കോ – ഓര്‍ഡിനേറ്ററായ ടി.എന്‍ സീമക്ക് പ്രിന്‍സിപ്പള്‍ സെക്രട്ടറി പദവി സര്‍ക്കാര്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍. സിപിഎം നേതാവുകൂടിയായ സീമ ആവശ്യപ്പെട്ടത്

അനുസരിച്ച് ഒരു ഡ്രൈവറേയും ഒരു പ്യൂണിനേയും അനുവദിക്കുന്നതിന് മാര്‍ച്ച് 30ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച് ഏപ്രില്‍ നാലിന് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഉത്തരവിറക്കി.

ഐഎഎസ് പദവി ലഭിക്കുന്ന വ്യക്തി മിനിമം 25 വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കുമ്പോഴാണ് പ്രിന്‍സിപ്പള്‍ സെക്രട്ടറി സ്ഥാനം ലഭിക്കുക. കേഡറില്‍ ഒഴിവ് വരുന്ന മുറക്ക് മാത്രമാണ്

ഐ.എ.എസു കാര്‍ക്ക് ഈ പദവി ലഭിക്കുകയുള്ളൂ. പ്രിന്‍സിപ്പല്‍ സെക്രട്ടറിയായതോടെ സീമയ്ക്ക് പ്രതിമാസം 2.25 ലക്ഷം രൂപ ശമ്പളമായി ലഭിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *