കൊച്ചി: കണ്ണടകളിലെ ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ എല്ലാവർക്കും ലഭ്യമാക്കുന്നതിനായി ടൈറ്റന്‍ ഐ+ ദി ഗ്രേറ്റ് ഇന്ത്യന്‍ സ്‌പെക്റ്റക്കിള്‍ മേള അവതരിപ്പിക്കുന്നു, ഓഗസ്റ്റ് 19 വരെയുള്ള ദി ഗ്രേറ്റ് ഇന്ത്യന്‍ സ്‌പെക്റ്റക്കിള്‍ മേളയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ഫ്രെയിമുകള്‍ക്കും കണ്ണടകള്‍ക്കും 25 ശതമാനം വരെ കിഴിവ് ലഭിക്കും.
ദി ഗ്രേറ്റ് ഇന്ത്യന്‍ സ്‌പെക്റ്റക്കിള്‍ ആകര്‍ഷകമായ മറ്റ് ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. ബജറ്റ് സൗഹൃദ കുട്ടികളുടെ കണ്ണടകള്‍ മുതല്‍ ആര്‍ക്കും അനുയോജ്യമായ അത്യാധുനിക പ്രോഗ്രസീവ് ലെന്‍സുകള്‍ വരെ മേളയുടെ ഭാഗമായി ലഭിക്കും. കുട്ടികള്‍ക്കായുള്ള കണ്ണടകള്‍ 1000 രൂപയ്ക്കു വരെ തെരഞ്ഞെടുക്കാനാകും.

ഫാഷന്‍ പ്രേമികള്‍ക്ക് അന്താരാഷ്ട്ര ലക്ഷ്വറി ബ്രാന്‍ഡുകള്‍ 20 ശതമാനം കിഴിവിലാണ് ലഭ്യമാക്കുന്നത്. രണ്ടു കണ്ണടകള്‍ക്ക് 25 ശതമാനം കിഴിവു ലഭിക്കും. 2000 രൂപയ്ക്ക് രണ്ടു ഫ്രെയിമുകള്‍ ലഭിക്കുന്ന ഓഫറുമുണ്ട്. 2000 രൂപ മുതല്‍ പ്രോഗ്രസീവ് കണ്ണടകള്‍ സ്വന്തമാക്കാനും അവസരമുണ്ട്.













