അറുപതുകാരനെ ഹണിട്രാപ്പിൽ കുടുക്കി 82 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്നു പേർ അറസ്റ്റിൽ


ബെംഗളൂരു : സർക്കാർ സർവീസിൽനിന്നു വിരമിച്ച അറുപതുകാരനെ ഹണിട്രാപ്പിൽ കുടുക്കി 82 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്നു പേർ അറസ്റ്റിൽ. ശ്രീനഗർ സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുടക് സ്വദേശികളായ റീന അന്നമ്മ (40), സ്നേഹ (30), സ്നേഹയുടെ ഭർത്താവ് ലോകേഷ് (26) എന്നിവരെ കർണാടകയിലെ ജയനഗർ പൊലീസാണ് അറസ്റ്റ് ചെയ്തത്.ഈ വർ‌ഷം ഏപ്രിൽ, മേയ് മാസങ്ങളിലായാണ് കേസിനാസ്പദമായ സംഭവം.


ഇക്കഴിഞ്ഞ ഏപ്രിലിൽ ഒരു സുഹൃത്താണ് തനിക്ക് റീനയെ പരിചയപ്പെടുത്തിത്തന്നതെന്ന് അറുപതുകാരൻ പരാതിയിൽ പറയുന്നു. റീനയുടെ അഞ്ചു വയസ്സുള്ള കാൻസർ ബാധിതനായ മകന്റെ ചികിത്സയ്ക്ക് സഹായം അഭ്യർഥിച്ചായിരുന്നു ഇത്. ഹോട്ടലിൽവച്ച് കണ്ടുമുട്ടിയപ്പോൾ 5000 രൂപ കൈമാറി. പിന്നീട് പലസമയത്ത് വിവിധ ആവശ്യങ്ങൾ പറഞ്ഞത് പണം വാങ്ങിയതായി പരാതിയിൽ പറയുന്നു.




Sharing is Caring