രാഹുല്‍ ഗാന്ധിയുടെ മോദി പരാമര്‍ശം കേസില്‍ വീണ്ടും സുപ്രിം കോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ്


രാഹുല്‍ ഗാന്ധിയുടെ മോദി പരാമര്‍ശം കേസില്‍ വീണ്ടും സുപ്രിം കോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ്.മോദി പരമര്‍ശത്തിലെ അപകീര്‍ത്തി കേസുകളെല്ലാം ഒരു കോടതിയില്‍ വിചാരണ ചെയ്യണം എന്ന ആവശ്യം ഉന്നയിക്കും. കേസുകളെല്ലാം ഡല്‍ഹിയിലേക്ക് മാറ്റണമെന്ന ആവശ്യമാകും ഉന്നയിക്കുക.
ഒരേവിഷയത്തില്‍ പലകോടതികളില്‍ കേസ് നല്കിയത് രാഷ്ട്രീയ പ്രേരിത നടപടിയാണെന്ന് സുപ്രിം കോടതിയില്‍ വ്യക്തമാക്കും.


പലസംസ്ഥാനങ്ങളിലെ കേസുകള്‍ ജനപ്രതിനിധി എന്ന നിലയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രപര്‍ത്തനങ്ങളെ ബാധിക്കുന്നതായും കോടതിയില്‍ കോണ്‍ഗ്രസ് പരാതി ഉന്നയിക്കും.’മോദി’ പരാമര്‍ശത്തിന്റെ പേരിലുള്ള അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന വിധി ആഗസ്റ്റ് 5 ന് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ഇതോടെ, രാഹുലിന്റെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചിരുന്നു. അയോഗ്യനാക്കിക്കൊണ്ടു വിജ്ഞാപനമിറങ്ങി 134 ദിവസങ്ങള്‍ക്കു ശേഷമാണു രാഹുലിന് അനുകൂലമായി സ്റ്റേ ലഭിച്ചത്.




Sharing is Caring