മൂന്ന് ദിവസത്തെ സന്ദര്‍ശത്തിന് സിപിഐഎം പ്രതിനിധി സംഘം ഇന്ന് മണിപ്പൂരില്‍ എത്തും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് മണിപ്പൂര്‍ സന്ദര്‍ശിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകള്‍ സംഘം സന്ദര്‍ശിക്കും.വിവിധ സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളുമായി കൂടിക്കാഴ്ച്ച നടത്തും.
ഗവര്‍ണര്‍ അനുസൂയ യുക്കിയുമായി സംഘം കൂടിക്കാഴ്ച നടത്തും.മെയ് മൂന്നിന് തുടങ്ങിയ മെയ്തി, കുക്കി സംഘര്‍ഷത്തില്‍ 160ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. മണിപ്പൂര്‍ കലാപ വിഷയത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തു വരുകയും ചെയ്തു.














