വിനോദസഞ്ചാരികള്‍ക്കായി ഗോള്‍ഡന്‍ വിസ കൊണ്ടുവരാനൊരുങ്ങി ഇന്തോനേഷ്യ


ലോകത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഇന്തോനേഷ്യ. ഓരോ വര്‍ഷവും ഇന്തോനേഷ്യയിലേക്കുള്ള ഇന്ത്യന്‍ യാത്രക്കാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ വിനോദസഞ്ചാരികള്‍ക്കായി ഇന്തോനേഷ്യന്‍ ഗോള്‍ഡന്‍ വിസ ലഭ്യമാകുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്.രാജ്യത്തേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഗോള്‍ഡന്‍ വിസ പുറത്തിറക്കുന്നത്.


ഗോള്‍ഡന്‍ വിസ പോളിസിക്ക് അഞ്ചും പത്തും വര്‍ഷത്തേക്കാണ് സാധുത ലഭിക്കുന്നത്. ഈ വിസയുള്ള വിദേശികള്‍ക്ക് ഇന്തോനേഷ്യയില്‍ സ്വത്ത് സ്വന്തമാക്കാന്‍ സാധിക്കുമെന്ന് സൂചനകളുണ്ട്. കൂടാതെ, ഗോള്‍ഡന്‍ വിസയുള്ളരെ ഭാവിയില്‍ പൗരത്വത്തിനും പരിഗണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ഗോള്‍ഡന്‍ വിസയുടെ ഫീസ് സംബന്ധിച്ച് റിപ്പോര്‍ട്ടുകളൊന്നും വന്നിട്ടില്ല.




Sharing is Caring