മലേഷ്യയില്‍ സ്വകാര്യവിമാനം ഹൈവേയില്‍ തകര്‍ന്ന് വീണ് പത്ത് മരണം. വിമാനത്തിലെ യാത്രക്കാരായ എട്ടുപേരും റോഡിലൂടെ കാറില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് പേരുമാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.മലേഷ്യയിലെ വടക്കന്‍ ദ്വീപായ ലങ്കാവിയില്‍ നിന്നും യാത്ര തിരിച്ച ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്. ക്വലാലംപൂരിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടമുണ്ടായതെന്ന് മലേഷ്യന്‍ പൊലീസ് അറിയിച്ചു.













