തൃശ്ശൂരിൽ ബൈക്കിലെത്തിയ ആറംഗ സംഘം യുവാവിനെ വെട്ടി പരുക്കേല്‍പ്പിച്ചു


പുന്നയൂര്‍ക്കുളം മന്ദലാംകുന്ന് എടയൂരില്‍ ബൈക്കിലെത്തിയ ആറംഗ സംഘം യുവാവിനെ വെട്ടി പരുക്കേല്‍പ്പിച്ചു. ഗുരുതരമായി പരുക്കേറ്റ വെളിയങ്കോട് കിണര്‍ സ്വദേശി വടക്കേപുറത്ത് മുഹമ്മദ് ഫായിസി (25)നെ അകലാട് വി. കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ആദ്യം ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂര്‍ എലൈറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഇന്നലെ പുലര്‍ച്ചെ 3.30ഓടെയാണ് ആക്രമണം.


മുഹമ്മദ് ഫായിസും സുഹൃത്തുംകൂടി പുലര്‍ച്ചെ 2.30 ഓടെയാണ് പുനലൂര്‍ ട്രെയിനില്‍ ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയത്. തുടര്‍ന്ന് സ്റ്റേഷന് പുറത്ത് ഓട്ടോസ്റ്റാന്‍ഡില്‍നിന്നും ഓട്ടോറിക്ഷ വാടകയ്ക്ക് വിളിച്ചു സ്വദേശമായ വെളിയങ്കോട്ടേക്ക് പോകുമ്പോഴാണ് ആക്രമണം




Sharing is Caring