കാഞ്ഞങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി

കാസർഗോഡ്: കാഞ്ഞങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി .ആവിക്കര സ്വദേശി സൂര്യപ്രകാശ് ( 60), ഭാര്യ ഗീത ( 55 ), അമ്മ ലീല ( 90) എന്നിവരാണ് മരിച്ചത്. അമ്മയേയും ഭാര്യയേയും വിഷം കൊടുത്ത് കൊന്ന ശേഷം സൂര്യപ്രകാശ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കുന്നുവെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു.
കാഞ്ഞങ്ങാട് വാച്ച് റിപ്പയറിംഗ് കട നടത്തിവരികയായിരുന്നു സൂര്യപ്രകാശ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *