മഹാരാഷ്ട്ര കെമിക്കല്‍ ഫാക്ടറിയിലെ സ്‌ഫോടനത്തില്‍ മൂന്നു മരണം


മഹാരാഷ്ട്ര കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം. മഹാരാഷ്ട്ര പാല്‍ഘറില്‍ ബുധനാഴ്ച വൈകിട്ടോടെയാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.


സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ഫാക്ടറിയുടെ മേല്‍ക്കൂര തെറിച്ചുവീണു. സംഭവത്തില്‍
പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.