വടകരയിൽ എസ്എൻഡിപി നേതാവിന് നേരെ ഭീഷണി

വടകരയിൽ എസ്എൻഡിപി നേതാവിന് നേരെ ഭീഷണി. വടകര എൻഎൻഡിപി യൂണിയൻ സെക്രട്ടറി പി എം രവീന്ദ്രന് നേരെയാണ് ഭീഷണിയുണ്ടായത്. സെക്രട്ടറി സ്ഥാനത്ത് നിന്നും പി എം രവീന്ദ്രൻ പിന്മാറണമെന്നാണ് ആവശ്യം. മകന്റെ ഭാര്യയുടെ വീടിന് മുന്നിൽ നിന്ന് റീത്തും ഭീഷണിക്കത്തും ലഭിച്ചു.

ഇനി മുന്നറിയിപ്പ് ഉണ്ടാകില്ലെന്നും മകന്റെ കൈ പിഴുതെടുക്കുമെന്നും ഭീഷണി.2022 ലും സമാനരീതിയിലുള്ള ഭീഷണി പി എം രവീന്ദ്രന് നേരെയുണ്ടായിരുന്നു. വീടിന് നേരെ കല്ലേറും വാഹനങ്ങൾ എറിഞ്ഞു തകർക്കുന്ന സാഹചര്യവും ഉണ്ടായി. അന്ന് പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും പ്രതിയെ പിടികൂടാൻ സാധിച്ചിരുന്നില്ല.

സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെയാണ് നൽകിയത്.എന്നാൽ ഇപ്പോൾ വീണ്ടും സമാന രീതിയിലുളള ഭീഷണിയാണ് ഉണ്ടായത്. എസ്എൻഡിപി ഗ്രൂപ്പ് പോരിന്റെ ഭാഗമായാണ് സംഭവം ഉണ്ടായതെന്ന സംശയവും നിലനിൽക്കുന്നുണ്ട്. വടകര പൊലീസ് വിഷയവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *