സർക്കാരിനെതിരെ പ്രചാരണം നടത്തുന്നവർ ആശാ വർക്കർമാരല്ല യുക്തി രഹിതമായ അരാജക സമരം നടത്തുന്നവരാണെന്ന് സിപിഐഎം പി ബി അംഗം എ വിജയരാഘവൻ. ആശമാരുടേത് സംസ്ഥാന സർക്കാരിന് നടപ്പിലാക്കാൻ കഴിയാത്ത ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള സമരമാണ്. അങ്ങിനെയൊരു സമരം നടത്തുന്നവർക്ക് ആശമാരുടെ താല്പര്യങ്ങളെക്കാൾ കൂടുതൽ ഉണ്ടാകുക രാഷ്ട്രീയ താല്പര്യങ്ങളായിരിക്കും.
ഇടതുപക്ഷ വിരുദ്ധതയിൽ പൊതിഞ്ഞുവെച്ച രാഷ്ട്രീയ ആവശ്യത്തിന് വേണ്ടിയുള്ള അരാജകസമരമാണ് അവർ നടത്തുന്നത് എ വിജയരാഘവൻപറഞ്ഞു.സംസ്ഥാന സർക്കാരിന്റെ പരിധിക്ക് പുറത്തു വരുന്ന കാര്യങ്ങൾ സർക്കാർ നിർവ്വഹിക്കണം എന്നാവശ്യപ്പെടുന്നൊരു സമരം ഇടത് സർക്കാരിനെ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശം കൊണ്ട് നടപ്പിലാകുന്നതാണ്. അതിനെ ഒരു സമരമായിട്ടുപോലും ഉപമിക്കാൻ സാധിക്കില്ല. കേരളത്തിലെ ജനങ്ങൾ അവരുടെ സമരത്തെ കഴിഞ്ഞ കുറച്ച ദിവസങ്ങളായി കണ്ട് മനസിലാക്കിക്കഴിഞ്ഞു അതൊന്നും വിലപ്പോവില്ലെന്ന് എ വിജയരാഘവൻ വ്യക്തമാക്കി.














