കേസ് ഒതുക്കാൻ പൊലീസ് ഉദ്യോഗസ്ഥന് ആഢംബര വാച്ച് സമ്മാനം; ഉദ്യോഗസ്ഥനെതിരെ ഇൻറലിജൻസ് അന്വേഷണം


പോത്തന്‍കോട് പതിമൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം

കോഴിക്കോട്:പന്നിയങ്കരയിൽ കേസ് ഒതുക്കാൻ പൊലീസ് ഉദ്യോഗസ്ഥന് ആഢംബര വാച്ച് സമ്മാനമായി നൽകിയെന്ന് ആരോപണം. വ്യാപാരിയും ഇടപാടുകാരനും തമ്മിലുള്ള പരാതി പരിഹരിക്കാൻ ഇടപെട്ട് വാച്ച് പ്രതിഫലം വാങ്ങിയെന്നാണ് ആക്ഷേപം.


പന്നിയങ്കര സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെതിരായ ആരോപണം ഇൻറലിജൻസ് അന്വേഷിക്കും.
പൊലീസുകാർക്ക് ഇടയിൽ സംഭവം ചർച്ചയായതോടെയാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചത്. പന്നിയങ്കര സ്റ്റേഷനിലെ എസ്ഐക്കെതിരെയാണ് അന്വേഷണം. ഇയാൾ മുൻപും ചില കേസുകളിൽ ആരോപണ വിധേയൻ ആയിരുന്നു.




Sharing is Caring