മു​ഴു​നീ​ള കോ​മ​ഡിയുമായി ‘തി​രി​മാ​ലി’ സെ​ക്ക​ന്‍​ഡ് ടൈ​റ്റി​ല്‍ പോ​സ്റ്റ​ര്‍ പു​റ​ത്തി​റ​ങ്ങി

ബി​ബി​ന്‍ ജോ​ര്‍​ജ്, ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി, ജോ​ണി ആ​ന്‍റ​ണി, അ​ന്ന രേ​ഷ്മ രാ​ജ​ന്‍(​ലി​ച്ചി) എ​ന്നി​വ​രെ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ രാ​ജീ​വ് ഷെ​ട്ടി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ സെ​ക്ക​ന്‍​ഡ് ടൈ​റ്റി​ല്‍ പോ​സ്റ്റ​ര്‍ പു​റ​ത്തി​റ​ക്കി.​മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ താ​ര​ങ്ങ​ളു​ടെ എ​ഫ് ബി ​പേ​ജു​ക​ളി​ലൂ​ടെ​യാ​ണ് പോ​സ്റ്റ​ര്‍ റി​ലീ​സ് ചെ​യ്ത​ത്.

മു​ഴു​നീ​ള കോ​മ​ഡി എ​ന്‍റ​ര്‍​ടെ​യ്ന​ര്‍ വി​ഭാ​ഗ​ത്തി​ല്‍​പെ​ടു​ന്ന സി​നി​മ​യാ​ണി​ത്. നേ​പ്പാ​ളി​ലെ സൂ​പ്പ​ര്‍ നാ​യി​ക സ്വ​സ്തി​മ ക​ട്ക ആ​ദ്യ​മാ​യി മ​ല​യാ​ള​ത്തി​ലെ​ത്തു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യും ‘തി​രി​മാ​ലി’​ക്കു​ണ്ട്.

സി​നി​മ​യു​ടെ ആ​ദ്യ ഷെ​ഡ്യൂ​ള്‍ നേ​പ്പാ​ളി​ലാ​യി​രു​ന്നു. സേ​വ്യ​ര്‍ അ​ല​ക്‌​സും രാ​ജീ​വ്‌ ഷെ​ട്ടി​യും ചേ​ര്‍​ന്നാ​ണ് സി​നി​മ​യു​ടെ ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും എ​ഴു​തു​ന്ന​ത്. എ​യ്ഞ്ച​ല്‍ മ​രി​യ സി​നി​മാ​സി​ന്‍റെ ബാ​ന​റി​ല്‍ എ​സ്.​കെ. ലോ​റ​ന്‍​സാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. ശി​ക്കാ​രി ശം​ഭു എ​ന്ന സി​നി​മ​യ്ക്ക് ശേ​ഷം ലോ​റ​ന്‍​സ് നി​ര്‍​മ്മി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

റാ​ഫി-​മെ​ക്കാ​ര്‍​ട്ടി​ന്‍, ഷാ​ഫി എ​ന്നി​വ​രു​ടെ കീ​ഴി​ല്‍ സം​വി​ധാ​ന​സ​ഹാ​യി​യാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ള്ള​യാ​ളാ​ണ് രാ​ജീ​വ് ഷെ​ട്ടി. ഷാ​ഫി​യു​ടെ ‘ഒ​രു പ​ഴ​യ ബോം​ബ് ക​ഥ’ എ​ന്ന സി​നി​മ​യി​ല്‍ ചീ​ഫ് അ​സോ​സി​യേ​റ്റാ​യി​രു​ന്നു. ആ ​സ​മ​യ​ത്താ​ണ് ബോം​ബ് ക​ഥ​യി​ലെ നാ​യ​ക​നാ​യ ബി​ബി​ന്‍ ജോ​ര്‍​ജി​നെ രാ​ജീ​വ് പ​രി​ച​യ​പ്പെ​ടു​ന്ന​ത്. അ​ന്ന് തു​ട​ങ്ങി​യ സൗ​ഹൃ​ദ​ത്തി​ല്‍ നി​ന്നാ​ണ് ഈ ​സി​നി​മ​യി​ലേ​ക്ക് ബി​ബി​ന്‍ എ​ത്തി​യ​ത്. ഇ​ന്ന​സെ​ന്‍റ്, സ​ലിം​കു​മാ​ര്‍, ഹ​രീ​ഷ് ക​ണാ​ര​ന്‍ തു​ട​ങ്ങി​യ​വ​രാ​ണ് സി​നി​മ​യി​ലെ മ​റ്റ് അ​ഭി​നേ​താ​ക്ക​ള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *