വാഹനങ്ങളില്‍ ഔദ്യോഗിക ബോര്‍ഡ് വെക്കുന്നതില്‍ നിയന്ത്രണം വരുന്നു


ഔദ്യോഗിക വാഹനങ്ങളുടെ ദുരുപയോഗം തടയാന്‍ ‘ബോര്‍ഡ് വെക്കല്‍’ നിയന്ത്രണം വരുന്നു. ഇതുസംബന്ധിച്ച ഫയല്‍ ചീഫ് സെക്രട്ടറിയുടെ പരിഗണനയിലാണ്.


മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും പുറമേ, ഔദ്യോഗിക ബോര്‍ഡ് വെക്കാനുള്ള അധികാരം പരിമിതപ്പെടുത്താനാണ് ആലോചന.


വാഹനങ്ങളില്‍ ബോര്‍ഡ് വെക്കുന്ന ഡെപ്യൂട്ടി സെക്രട്ടറിമാര്‍ വകുപ്പിന്‍റെ പേരാണ് താഴെ എഴുതേണ്ടത്. എന്നാല്‍, വകുപ്പിന്‍റെ പേരിന് പകരം ‘ഗവണ്‍മെന്‍റ് ഓഫ് കേരള’എന്ന് വെക്കുന്നത് വ്യാപകമാണ്. പഞ്ചായത്തുകളുടെ വാഹനങ്ങളില്‍ പോലും പഞ്ചായത്തിന്‍റെ പേരിന് പകരം ‘കേരള സര്‍ക്കാര്‍’എന്നാണ്.

സ്വകാര്യ വാഹനങ്ങളില്‍ ബോര്‍ഡ് വെക്കാന്‍ അനുമതി നല്‍കുന്നത് പദവിയും വകുപ്പും രേഖപ്പെടുത്തണമെന്ന നിബന്ധനയിലാണ്. എന്നാല്‍, സ്വകാര്യ വാഹനങ്ങളില്‍ ബോര്‍ഡ് വെക്കുമ്ബോള്‍ പോലും എഴുതുന്നത് ‘കേരള സര്‍ക്കാര്‍’എന്നും. ഈ സാഹചര്യത്തിലാണ് ആര്‍ക്കൊക്കെ ബോര്‍ഡ് വെക്കാം, ഏത് ബോര്‍ഡ്, അനുവദനീയമായ നിറങ്ങള്‍ എന്നീ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നത്.



Sharing is Caring