ഛത്തീസ്ഗഢിൽ മയക്കുമരുന്ന് നല്‍കി 13കാരിയെ ബലാത്സംഗത്തിനിരയാക്കി


ഛത്തീസ്ഗഢിലെ ബസ്തറില്‍ 13കാരിയെ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി.സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്തയാളടക്കം മൂന്നു പേര്‍ പിടിയിലായി.


ബോധ്ഘട്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. ജനുവരി 11ന് രാത്രിയായിരുന്നു പെണ്‍കുട്ടിക്ക് നേരെ യുവാക്കളുടെ ക്രൂരത. 13ന് സംഭവത്തില്‍ പരാതി നല്‍കുകയും ചെയ്തു.


പിടിയിലായവരെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രായപൂര്‍ത്തിയാകാത്തയാളെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.



Sharing is Caring