![](https://malabarsabdam.com/wp-content/uploads/2021/11/n3308620041636348966986bb479ddd0196c172a344987af858e271c59254014fa84677fd7042abfa902413.jpg)
വടംവലി പ്രമേയമാക്കി ബിപിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഹാ. ഇന്ദ്രജിത്ത്നാ യകനായി എത്തുന്ന ചിത്രം നവംബറില്‍ 26ന് തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും.
തനിക്കുള്ളില്‍ തന്നെയുള്ള യുദ്ധം ( ദ വാര് വിത്ത് ഇന്‍) എന്ന ടാഗ് ലൈനാണ് ചിത്രത്തിനുള്ളത്. സിനിമയുടെ ട്രെയ്ലര് ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് റിലീസ് ചെയ്യും.
![](https://malabarsabdam.com/wp-content/uploads/2022/08/IMG-20230326-WA0071.jpg)
സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ടോബിത്ത് ചിറയത്ത് ആണ്. ഇന്ദ്രജിത്തിന് പുറമെ . മനോജ് കെ ജയന്, അമിത് ചക്കാലയ്ക്കല്‍, മേഘ തോമസ് അശ്വിന് കുമാര്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ശാന്തി ബാലചന്ദ്രന് ആണ് ചിത്രത്തിലെ നായിക. സയനോര കുട്ടന് പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിന് ശേഷം സംഗീത സംവിധാനം നിര്‍വഹിയ്ക്കുന്ന ചിത്രമാണ് ആഹാ.
![](https://malabarsabdam.com/wp-content/uploads/2022/08/IMG-20240525-WA0054.jpg)