ഷാരൂഖ് ഖാന്‍- ദീപിക ചിത്രം ‘പഠാന്‍്റെ’ ട്രെയിലര്‍ എത്തി


ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘പഠാന്‍’ ട്രെയിലര്‍ പുറത്തിറങ്ങി. ഷാരൂഖ് ഖാനും ദീപിക പദുക്കോണും രാജ്യത്തെ രക്ഷിക്കാന്‍ പോരാടുന്ന ഉദ്യോഗസ്ഥരായാണ് എത്തുന്നതെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു.


ജോണ്‍ എബ്രഹാമാണ് വില്ലന്‍. 4 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം പ്രേക്ഷകരെ നിരുത്സാഹപ്പെടുത്തില്ലെന്ന് ട്രെയിലര്‍ ഉറപ്പ് നല്‍കുന്നു.


സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം ജനുവരി 25 ന് തിയറ്ററുകളില്‍ എത്തും. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലും പഠാന്‍ തിയറ്ററുകളിലെത്തും.



Sharing is Caring